നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം; ബിഹാറില്‍ 9 പേര്‍ അറസ്റ്റില്‍; യുപിയില്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും സിം കാര്‍ഡ് പിടിച്ചെടുത്തു

ആള്‍മാറാട്ടം നടന്നതായ പരാതികള്‍ വിശദമായി പരിശോധിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു
NEET Re Test
നീറ്റ് പരീക്ഷാർത്ഥികളെ സുരക്ഷാ ഉദ്യോ​ഗസ്ഥർ പരിശോധിക്കുന്നു പിടിഐ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് ബിഹാറില്‍ 9 പേര്‍ അറസ്റ്റിലായി. യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് പകരം അറസ്റ്റിലായവരാണ് പരീക്ഷ എഴുതിയതെന്ന് പൊലീസ് വ്യക്തമാക്കി. ബിഹാറിലെ ലഖിസാരായിലാണ് സംഭവം. ഇവരുടെ റാക്കറ്റില്‍ 12 ഓളം പേരുണ്ടായിരുന്നതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. പണം വാങ്ങി ഇവര്‍ പരീക്ഷ എഴുതുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

NEET Re Test
പരീക്ഷാ സമ്മര്‍ദം: നീറ്റ് പുനഃപരീക്ഷയുടെ തലേദിവസം ജീവനൊടുക്കി 19കാരി

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പരീക്ഷാക്രമക്കേടിന് ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അടിവസ്ത്രത്തില്‍ നിന്നും സിം കാര്‍ഡ് കണ്ടെടുത്തു. നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. മൈദാഗിന്‍ ഏരിയയിലെ ഹരിശ്ചന്ദ്ര പോസ്റ്റ് ഗ്രാജ്വേറ്റ് കോളജിലാണ് സംഭവം.

പരീക്ഷയ്ക്ക് മുന്നോടിയായുള്ള പരിശോധനയിലാണ് ഒരു വിദ്യാര്‍ത്ഥിയെ സംശയകരമായ നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് അടിവസ്്രതത്തില്‍ നിന്നും സിം കാര്‍ഡും, പഴയ ചോദ്യപേപ്പറും കണ്ടെടുത്തത്. ബലിയ സ്വദേശിയായ പ്രിന്‍സ് ദുബെ എന്ന വിദ്യാര്‍ത്ഥിയാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ മറ്റു ചില കേന്ദ്രങ്ങളിലും ആള്‍മാറാട്ടം നടന്നതായി പരാതികള്‍ ഉയരുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും, കനത്ത സുരക്ഷയോടെയാണ് ഇത്തവണ പരീക്ഷ നടന്നതെന്നും എന്‍ടിഎ വ്യക്തമാക്കി.

NEET Re Test
സീ ഫുഡ് കയറ്റുമതി യൂണിറ്റില്‍ അമോണിയം ചോര്‍ച്ച; ഏഴ് മരണം; 60ലേറെ പേര്‍ ആശുപത്രിയില്‍
NEET Re Test
രാമക്ഷേത്രത്തിലെ കോടികളുടെ സാമ്പത്തിക ക്രമക്കേട്: 60 കിലോ വെള്ളി കാണാതായതിൽ ദുരൂഹത; എസ്ഐടി അന്വേഷണത്തിന് തടസ്സമായി സിസിടിവി ദൃശ്യങ്ങൾ
NEET Re Test
നൃത്തച്ചുവടുമായി ഷാരൂഖ്; ബച്ചന്‍, സല്‍മാന്‍ ഉള്‍പ്പടെ വന്‍ താരനിര; അദാനി, രാഹുല്‍ ഗാന്ധി, മോഹന്‍ ഭഗവത്, പിയൂഷ് ഗോയല്‍....; രേവതി സുലെയുടെ 'ആഡംബര വിവാഹം'
Summary

Impersonation in NEET re-exam; 9 arrested in Bihar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 NEET exam
Ramesh Chennithala
Vijay's TVK Demands Complete Scrapping Of NEET Amid Raging Protests
NEET-PG Exam
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com