Entertainment

'രണ്ട്' ‌; ബിബിൻ ജോർജിന് നായികയായി ലിച്ചി 

കൊച്ചിയും നേപ്പാളുമാണ് പ്രധാന ലൊക്കേഷനുകൾ

Author : സമകാലിക മലയാളം ഡെസ്ക്

രാജീവ് ഷെട്ടി ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.'രണ്ട്' എന്നാണ് സിനിമയുടെ പേര്‌. ബിബിൻ ജോർജും അന്ന രാജനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ജോണി ആന്റണിയും ധർമ്മജനും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

ശിക്കാരി ശംഭുവിനുശേഷം എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ എസ് കെ ലോറൻസ് ആണ് ചിത്രം നിർമിക്കുന്നത്. തിരക്കഥ സേവ്യർ അലക്സ്‌, രാജീവ് ഷെട്ടി എന്നിവന്നാണ്. കൊച്ചിയും നേപ്പാളുമാണ് പ്രധാന ലൊക്കേഷനുകൾ.  

ഇന്നസെന്റ്, സലിംകുമാർ, ഹരീഷ് കണാരൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മലയാള താരങ്ങൾക്ക് പുറമേ നേപ്പാളി താരങ്ങളും സിനിമയിലുണ്ട്. വിജയദശമി ദിനമായ ഒക്ടോബർ 26ന് സിനിമയ്ക്ക് കൊച്ചിയിൽ തുടക്കമാകും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

കാർഷിക സർവകലാശാലയിൽ ജിം ഇൻസ്ട്രക്ടർ ഒഴിവ്; അഭിമുഖം ഒക്ടോബർ 26ന്

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

'രജിനിഫെെഡ്'; ഒരു മണിക്കൂറില്‍ 1 കോടി 61 ലക്ഷം പ്രീസെയില്‍; കേരളത്തില്‍ റെക്കോര്‍ഡ് ബുക്കിങുമായി 'ജയിലര്‍ 2'

ഭക്ഷണം കഴിച്ച ഉടൻ കിടക്കാറുണ്ടോ? ദഹനത്തെ എങ്ങനെ ബാധിക്കും?