Entertainment

വാലന്റൈന്‍സ് ആശംസകള്‍ നേര്‍ന്ന് പ്രണയത്തിന്റെ രാജകുമാരി

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിലൂടെയാണ് പ്രിയ ശ്രദ്ധിക്കപ്പെടുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

പുരികം ഉയര്‍ത്തിക്കൊണ്ടുള്ള ഒരൊറ്റ നോട്ടത്തില്‍ കേരളത്തില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ് പ്രിയ വാര്യര്‍ എന്ന തൃശൂര്‍കാരി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിലൂടെയാണ് പ്രിയ ശ്രദ്ധിക്കപ്പെടുന്നത്. 

ലോക പ്രണയദിനമായ ഇന്ന് പ്രിയ ആശംസകളര്‍പ്പിച്ചിരിക്കുകയാണ്. ഹാപ്പി വാലന്റൈന്‍സ് ഡേ ഫ്രന്‍ഡ്‌സ് ആന്‍ഡ് ഫാന്‍സ് എന്നാണ് പ്രിയ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ത്. കൂടെ തന്റെയും അഡാറ് ലൗവിലെ പാട്ടില്‍ പ്രിയയുടെ കൂടെ കണ്ണിറുക്കാന്‍ കൂടെയുണ്ടായിരുന്ന പയ്യന്റെയും ഫോട്ടോയും ഉണ്ടായിരുന്നു.

ഒരു സീനില്‍ മാത്രമുണ്ടായിരുന്ന പ്രിയയുടെ നോട്ടവും കണ്ണിറുക്കലുമെല്ലാം പാട്ടിനേക്കാള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇതോടെ പ്രിയയ്ക്ക് സിനിമയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ തിരക്കഥ മാറ്റിയെഴുതുകയാണ് സംവിധായകന്‍. 

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയര്‍ത്തിയത് സംവിധായകനായ ഒമര്‍ ലുലുവാണ്. പെണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ ക്ലിക്കായത് പ്രിയയും. യുട്യൂബില്‍ 50 ലക്ഷം ആളുകള്‍ കണ്ട പാട്ട് ഇപ്പോഴും ട്രെന്‍ഡിങ് സ്ഥാനത്ത് ഒന്നാമതാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്‌ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍