Entertainment

വിവാഹം ഉടനുണ്ടാകുമോ? അവസാനം തുറന്നു പറഞ്ഞ് സുഷ്മിത സെന്‍

കാമുകനും മക്കള്‍ക്കുമൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് വിവാഹം ഉടനുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാപ്പരാസികള്‍ മുഴുവന്‍ സുഷ്മിത സെന്നിന്റെ പിന്നാലെയായിരുന്നു. താരം ഉടന്‍ വിവാഹിതയാകുന്നു എന്നായിരുന്നു ബോളിവുഡിലെ ട്രെന്‍ഡിങ് ടോപ്പിക്ക്. കാമുകനും മക്കള്‍ക്കുമൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് വിവാഹം ഉടനുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. എന്തിന് പറയുന്നു വിവാഹം കഴിഞ്ഞു എന്നുവരെ വാര്‍ത്തകള്‍ വന്നു. 

ഇപ്പോള്‍ തന്റെ വിവാഹ വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു ഫിറ്റ്‌നസ് വീഡിയോയ്ക്ക് സഹിതം ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റിലാണ് താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന് സുഷ്മിത പറഞ്ഞത്. താന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാകില്ലെന്നും താരം പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്. തന്നെക്കുറിച്ച് ഗോസിപ്പുകള്‍ പരക്കുമ്പോള്‍ താന്‍ പരിശീലനത്തിലായിരുന്നെന്നാണ് പോസ്റ്റില്‍ പറയുന്നത്. മോഡല്‍ റഹ്മാന്‍ ഷോളുമായി സുഷ്മ പ്രണയത്തിലാണെന്ന വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ ദീപാവലി ദിനത്തിലെ മനോഹരമായ ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് അടുത്ത വര്‍ഷം വിവാഹമുണ്ടാകുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയത്. 

മാസങ്ങള്‍ക്ക് മുന്‍പാണ് സുഷ്മിത സെന്നും റൊഹ്മാനും കണ്ടുമുട്ടുന്നത്. പിന്നീട് സുഷ്മതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ റൊഹ്മാന്‍ സ്ഥിരം സാന്നിധ്യമായി മാറാന്‍ തുടങ്ങി. 42 കാരിയായ സുഷ്മിതയ്ക്ക് രണ്ട് മക്കളുണ്ട്. 27 കാരനാണ് റൊഹ്മാന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്