Entertainment

സംവിധായകനും നിര്‍മ്മാതാവുമായ ജോണി ബക്ഷി അന്തരിച്ചു 

മൃതദേഹം സംസ്‌കരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ ജോണി ബക്ഷി (82) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം സംസ്‌കരിച്ചു.

ശ്വാസതടസ്സം നേരിട്ട അദ്ദേഹത്തെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധന നടത്തിയെന്നും ഫലം നെഗറ്റീവ് ആണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

ഖുദായി (1994), ദക്കൂ ഓര്‍ പൊലീസ്(1992) തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം രാവണ്‍ (1984), ഫിര്‍ തേരി കഹാനി യാദ് ആയേ (1993) തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ശബാന ആസ്മി, അനുപം ഖേര്‍ തുടങ്ങിയവര്‍ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്