തൃശൂര്‍: സംവിധായകന് ബാബു നാരായണന് അന്തരിച്ചു. 59 വയസായിരുന്നു. ഇന്ന് രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അനില്‍ ബാബു എന്ന ഇരട്ടസംവിധായകരില്‍ ഒരാളാണ് ഇദ്ദേഹം.
സംവിധായകന് ഹരിഹരിന്റെ സഹായിയായി സിനിമയിലെത്തിയ ഇദ്ദേഹം അക്കാലത്ത് പിആര്‍എസ് ബാബു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. അനഘ എന്ന ചിത്രമായിരുന്നു ഇദ്ദേഹം ആദ്യം സംവിധാനം ചെയ്തത്.
സംവിധായകന് അനില്‍ കുമാറുമായി ചേര്‍ന്ന് 'അനില്‍ ബാബു'വെന്ന പേരില്‍ 24 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മാന്ത്രികച്ചെപ്പ്, സ്ത്രീധനം, കുടുംബവിശേഷം, അരമനവീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്, പട്ടാഭിഷേകം, ഇങ്ങനെ ഒരു നിലാപക്ഷി, രഥോത്സവം, മയില്‍പ്പീലിക്കാവ്, മന്നാടിയാര്പ്പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍ തുടങ്ങിയവയാണ് ഇവരുടെ പ്രധാനചിത്രങ്ങള്‍.
2004ല്‍ 'പറയാം' എന്ന ചിത്രത്തിനുശേഷം സംവിധാനത്തില്‍ നിന്ന് ഇദ്ദേഹം വിട്ടുനിന്നു. പറയാം ആയിരുന്നു അനില്‍- ബാബു കൂട്ടുകെട്ടിലിറങ്ങിയ അവസാന ചിത്രം. 2013ല്‍ ഒരിടവേളക്ക് ശേഷം മംമ്ത മോഹന്‍ദാസിനെ നായികയാക്കി 'നൂറ വിത്ത് ലവ്' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തി. ഈ ചിത്രമായിരുന്നു ബാബു നാരായണന് അവസാനമായി സംവിധാനം ചെയ്ത സിനിമ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates