Entertainment

'സത്യം പറഞ്ഞാ വിശ്വസിക്കുവോ?' ബിജു മേനോന്റെ ഭാര്യയായി സംവൃത

ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയ നായിക സംവൃത സുനിലിന്റെ മടങ്ങിവരവ് ആവേശത്തോടെയാണ് ആരാധകര്‍ കേട്ടത്. ബിജു മേനോന്റെ നായികയായിട്ടാണ് സംവൃത എത്തുന്നത്. എന്നാല്‍ ഇതുവരെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ സിനിമയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സത്യം പറഞ്ഞാ വിശ്വസിക്കുവോ?  എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷമുള്ള പ്രജിത്തിന്റെ ചിത്രമാണിത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് കഥ എഴുതിയ സജീവി പാഴൂരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി,സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തനി നാട്ടിന്‍പുറത്തുകാരിയായി എത്തുന്ന സംവൃത ബിജു മേനോന്റെ ഭാര്യയുടെ വേഷമായിരിക്കും അവതരിപ്പിക്കുക. അലന്‍സിയര്‍ , സൈജു കുറുപ്പ് . സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്