Entertainment

സിൽക്കിനെപ്പോലൊരു പെൺകുട്ടി; വൈറലായി ടിക് ടോക്ക് വിഡിയോ

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സിൽക്കിന്റെ അപരയാണ്

Author : സമകാലിക മലയാളം ഡെസ്ക്

 തെന്നിന്ത്യൻ സിനിമപ്രേമികളുടെ ഹൃദയമിടിപ്പ് കൂട്ടിയ താരസുന്ദരിയാണ് സിൽക്ക് സ്മിത. ഭാഷാവ്യത്യാസമില്ലാതെ തെന്നിന്ത്യൻ സിനിമ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന താരത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സിൽക്കിന്റെ അപരയാണ്. താര എന്ന പെൺകുട്ടിയാണ് രൂപത്തിലും ഭാവത്തിലും സിൽക്കിനെ ഓർമിപ്പിക്കുന്നത്. 

സിൽക്ക് സ്മിത അഭിനയിച്ച സിനിമയിലെ രം​ഗങ്ങൾ അനുകരിച്ച് സൈബർ ലോകത്തെ അമ്പരപ്പിക്കുകയാണ് താര. സ്ഫടികത്തില്‍ മോഹന്‍ലാലിനൊപ്പം ഉള്ള രംഗത്തിലെ സംഭാഷണമാണ് പുനരാവിഷ്കരിച്ചത്. താര ആര്‍ കെ എന്ന പ്രൊഫൈലിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നോട്ടവും ചിരിയുമെല്ലാം സിൽക്ക് സ്മിതയെപ്പോലെതന്നെയുണ്ടെന്നാണ് അഭിപ്രായം. നേരത്തെയും സില്‍ക്കിന്റെ ഡ്യൂപ്പിന്റെ വിഡിയോ വൈറലായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്