മേഘ്ന രാജ്, ചിരഞ്ജീവിയുടെ ചിത്രത്തിനരികെ മകൻ/ ഫയൽ ചിത്രം 
Entertainment

കുഞ്ഞ് ചീരു എത്തിയിട്ട് നൂറു ദിനങ്ങൾ, ആശംസയുമായി കുട്ടി ആരാധിക; നന്ദി പറഞ്ഞ് മേഘ്‌ന

നൂറു ദിവസം പൂര്‍ത്തിയാക്കിയ കുഞ്ഞ് ചീരുവിന് ഒരു കുട്ടി ആരാധിക നല്‍കിയ ആശംസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടി മേഘ്‌ന രാജിന് കുഞ്ഞ് പിറന്നിട്ട് മൂന്ന് മാസം പിന്നിട്ടിരിക്കുകയാണ്. നൂറു ദിവസം പൂര്‍ത്തിയാക്കിയ കുഞ്ഞ് ചീരുവിന് ഒരു കുട്ടി ആരാധിക നല്‍കിയ ആശംസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മേഘ്‌ന തന്നെയാണ് രസകരമായ വിഡിയോ പങ്കുവെച്ചത്. 

ചിരഞ്ജീവി സര്‍ജയുടെ ഫാന്‍ പേജിലൂടെയാണ് വിഡിയോ എത്തിയത്. ഒരു കുട്ടി മേഘ്‌നയുടെ മകന് ആശംസകള്‍ അറിയിക്കുകയാണ്. നൂറാം ദിവസത്തിലെ സ്‌പെഷ്യല്‍ വിഡിയോ ആണെന്നാണ് കുട്ടി പറയുന്നത്. ഈ നൂറു ദിനങ്ങള്‍ ഞങ്ങള്‍ക്ക് വളരെ അമൂല്യമാണ്. നിന്നെ കോവിഡ് ബാധിച്ചത് ഞങ്ങളെ കരയിച്ചു. എപ്പോഴും ഞങ്ങളെ സന്തോഷിപ്പിച്ചു. ഓരോ ദിവസവും കൂടുതല്‍ നിന്നെ സ്‌നേഹിക്കുകയാണ്. നീ ആണ് ഏറ്റവും മികച്ചത്. ഹാപ്പി 100 ഡേയ്‌സ്- എന്നാണ് വിഡിയോയില്‍ പറയുന്നത്. 

ചിരിയോടെയാണ് മേഘ്‌ന ഈ കുഞ്ഞിന് നന്ദി പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 നാണ് മേഘ്‌നയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. അതിന് പിന്നാലെ മേഘ്‌നക്കും കുഞ്ഞിനും മാതാപിതാക്കള്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. ജൂണ്‍ മാസത്തിലാണ് മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. ആ സമയത്ത് നാലുമാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല! ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം

SCROLL FOR NEXT