Entertainment

'100 കോടി ബജറ്റില്ല, വലിയ തള്ളുകളുമില്ല'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് നിര്‍മാതാവ്

മമ്മൂട്ടിയുടെ അങ്കിളിനെ പ്രശംസിച്ചിട്ട പോസ്റ്റിന് തെഴെ വന്ന് അബ്രഹാമിന്റെ സന്തതികള്‍ക്ക് കട്ടവെയിറ്റിങ്ങാണെന്ന് പറഞ്ഞ ആരാധികയ്ക്കാണ് ജോബി ജോര്‍ജ് മറുപടി നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി നായകനായി എത്തുന്ന അബ്രഹാമിന്റെ സന്തതികള്‍ തീയെറ്ററില്‍ എത്താന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള നിര്‍മാതാവിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. നൂറു കോടി ബജറ്റില്ലെങ്കിലും തള്ളുകളില്ലെങ്കിലും ഏറ്റവും കൂടുതല്‍ പണം വാരുന്ന ചിത്രമാവും അബ്രഹാമിന്റെ സന്തതികള്‍ എന്നാണ് ഫേയ്‌സ്ബുക് പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. 

മമ്മൂട്ടിയുടെ അങ്കിളിനെ പ്രശംസിച്ചിട്ട പോസ്റ്റിന് തെഴെ വന്ന് അബ്രഹാമിന്റെ സന്തതികള്‍ക്ക് കട്ടവെയിറ്റിങ്ങാണെന്ന് പറഞ്ഞ ആരാധികയ്ക്കാണ് ജോബി ജോര്‍ജ് മറുപടി നല്‍കിയത്. 'എനിക്ക് അറിയാവുന്ന കാര്യം പറയാം 100 കോടി ബഡ്ജറ്റ് ഇല്ല, വലിയ തള്ളുകളും ഇല്ല, ഞാന്‍ കണ്ടത് വെച്ച് പറഞ്ഞാല്‍ ഗുഡ്‌വില്‍ ചെയ്ത ഏറ്റവും ചെലവേറിയതും, ഏറ്റവും കൂടുതല്‍ പണം വാരി പടവും അബ്രഹാമിന്റെ സന്തതികള്‍ ആയിരിക്കും ഇത് എന്റെ വിശ്വാസം' അദ്ദേഹം കുറിച്ചു. 

കഴിഞ്ഞ ദിവസമാണ് 100 കോടി ബജറ്റില്‍ മോഹന്‍ലാലിന്റെ മരക്കാര്‍ പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് ജോബിയുടെ റിപ്ലേ. മമ്മൂട്ടി ആരാധകര്‍ ജോബിയുടെ വാക്കുകളെ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഇത് അത്ര പിടിച്ചിട്ടില്ല. 100 കോടി ബജറ്റില്‍ സിനിമ ഇറക്കിയാല്‍ അതില്‍ കൂടുതല്‍ തിരിച്ചുകിട്ടുമെന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ടെന്ന് ഒരാള്‍ ഇതിന് താഴെ റിപ്ലേ ചെയ്തിട്ടുണ്ട്. 

ആക്ഷന്‍ ചിത്രമായ അബ്രഹാമിന്റെ സന്തതികള്‍ നിര്‍മിക്കുന്നത് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരങ്കമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്ത്; അന്വേഷണം വിജിലന്‍സ് കൈമാറും; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തി

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ അഞ്ച് എണ്ണകപ്പലുകള്‍ തകര്‍ത്ത് അമേരിക്ക

കടുത്ത വൈദ്യുതി പ്രതിസന്ധി; തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക യോഗം

പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; സംസ്ഥാനത്ത് നാളെ മുതല്‍ മഴ; യെല്ലോ അലര്‍ട്ട്

നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം; സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത; മുന്നറിയിപ്പ്