

കല്‍പ്പറ്റ: വയനാട്ടില്‍ വിസ തട്ടിപ്പ് കേസ് പ്രതി പിടിയില്‍. വയനാട് കമ്പളക്കാട് സ്വദേശി തുളസീധരനെയാണ് നാടകീയമായി പിടികൂടിയത്. വിസയും ജോലിയും വാഗ്ദാനംചെയ്ത് 80,000 രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് അറസ്റ്റ്. വാടകവീട്ടിലെ ബര്‍ത്തിന് മുകളില്‍ നിന്നാണ് തുളസീധരനെ പൊലീസ് പിടികൂടിയത്. കേസില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു തുളസീധരന്‍.
പ്രതി മീനങ്ങാടി അമ്പലപ്പടിയിലെ വീട്ടില്‍ ഒളിച്ചുതാമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ശ്രീകണ്ഠാപുരം എസ്എച്ച്ഓയും സംഘവും ഇയാളെ തേടി വയനാട്ടില്‍ എത്തിയത്. മീനങ്ങാടി പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. വീടിന്റെ ഗേറ്റ് തുറന്നിട്ടില്ലാത്തതിനാല്‍ മതില്‍ ചാടിക്കടന്നാണ് പൊലീസ് സംഘം ഉള്ളില്‍ പ്രവേശിച്ചത്.
കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ച പൊലീസിനോട് സഹകരിക്കുന്ന സമീപനമല്ല തുളസീധരന്റെ ഭാര്യ സ്വീകരിച്ചത്. തുളസീധരന്‍ വീട്ടിലില്ല എന്നാണ് ഇയാളുടെ ഭാര്യ പറഞ്ഞുകൊണ്ടിരുന്നത്. പിന്നാലെ അയല്‍ക്കാരെയും കൂട്ടി വനിതാ പൊലീസിന്റെ സഹായത്തോടെ നിയമാനുസൃതമായി പൊലീസ് വീടിനുള്ളില്‍ കടക്കുകയായിരുന്നു. പരിശോധനയ്ക്കിടെയാണ് മുറിയിക്കുള്ളിലെ സ്ലാബില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ അടുക്കിവെച്ചിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. സൂക്ഷ്മമായ പരിശോധനയിലാണ് തുളസീധരന്‍ അതിനുപിന്നില്‍ ഒളിച്ചിരിക്കുന്നതായി പൊലീസ് കണ്ടെത്തിയത്. പിന്നാലെ ഇയാളെ താഴെയിറക്കാനുള്ള ശ്രമം ആരംഭിച്ചു. മുകളിലിരുന്ന് പൊലീസിനുനേരെ അസഭ്യവര്‍ഷവും ശകാരവും നടത്തിയ തുളസീധരനെ കൈയോടെ താഴെയിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates