Entertainment

15ന് ഒരുപാട് പ്രത്യേകതകള്‍, രണ്ട് മാസമായ കുട്ടി സമീഷയെ കൈയിലെടുത്ത് ശില്‍പ; വിഡിയോ 

ഫെബ്രുവരി 15-ാം തിയതിയാണ് സമീഷ പിറന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ളയമകള്‍ സമീഷയ്‌ക്കൊപ്പം സമയം ചിലവിടുന്ന രസകരമായ വിഡിയോയാണ് നടി ശില്‍പ ഷെട്ടി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. സമീഷയ്ക്ക് രണ്ട് മാസം പ്രായമായതിന്റെ സന്തോഷമാണ് താരം പങ്കിട്ടത്. ഫെബ്രുവരി 15-ാം തിയതിയാണ് സമീഷ പിറന്നത്. 

15 എന്ന അക്കം തനിക്കും മകള്‍ക്കും ഏറെ സ്‌പെഷ്യല്‍ ആണെന്ന് വെളിപ്പെടുത്തുകയായിരുന്നു താരം. ശില്‍പയുടെ ടിക്ക് ടോക്ക് ഫോളോവേഴ്‌സിന്റെ എണ്ണം 15 ദശലക്ഷം പിന്നിട്ടത് അടുത്തായിരുന്നു. "ജീവിതത്തിലെ ചില കാര്യങ്ങല്‍ മറ്റുള്ളവയേക്കാള്‍ കുറച്ചധികം സ്‌പെഷ്യല്‍ ആയിരിക്കും. 15 എന്ന അക്കവും ആ ലിസ്റ്റിലേക്ക് ഇടം നേടി. ഞങ്ങളുടെ മകള്‍ സമീഷ ഷെട്ടി പിറന്നത് ഒരു 15നാണ്. ഏപ്രില്‍ 15 ആയപ്പോള്‍ അവള്‍ക്ക് രണ്ട് മാസം തികഞ്ഞു", ശില്‍പ കുറിച്ചു. 

"വളരെ യാദര്‍ശ്ചികവും സന്തോഷപ്രദവുമായ മറ്റൊരു കാര്യം ടിക് ടോക്കില്‍ 15 ദശലക്ഷം ഫോളോവേഴ്‌സ് തികഞ്ഞതാണ്. ഈ വര്‍ഷങ്ങളിലെല്ലാം എനിക്കും എന്റെ കുടുംബത്തിനും നിങ്ങള്‍ തരുന്ന അനുഗ്രഹങ്ങള്‍ക്ക് ഒരുപാട് സ്‌നേഹം. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. തുടര്‍ന്നും നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു", താരം കുറിച്ചു. ശില്‍പ പങ്കുവച്ച വിഡിയോയിലും ഇതേ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. 

2009 നവംബറിലാണ് ശില്‍പയും പ്രമുഖ വ്യവസായി രാജ് കുന്ദ്രയും വിവാഹിതരായത്. ഇവര്‍ക്ക് 2012 മെയ് മാസത്തില്‍ ആദ്യ കുഞ്ഞ് പിറന്നു. വിയാന്‍ എന്നാണ് മകന്റെ പേര്. ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് മാലാഖ പിറന്നു എന്ന് അറിയിച്ചുകൊണ്ടാണ് സമീഷ എത്തിയ സന്തോഷവാര്‍ത്ത ശില്‍പ പങ്കുവച്ചത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞ് പിറന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

SCROLL FOR NEXT