Entertainment

19 വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാനും സഞ്ജയ് ലീല ബന്‍സാലിയും ഒന്നിക്കുന്നു; പ്രണയകഥയ്ക്കായി 

ബോളിവുഡ് ബിസിനസ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരന്‍ ആദര്‍ശാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ടന്‍ സല്‍മാന്‍ ഖാനും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയും വീണ്ടും ഒന്നിക്കുന്നു. 19വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് വീണ്ടും സിനിമ ചെയ്യുന്നത്.  ബോളിവുഡ് ബിസിനസ് അനലിസ്റ്റും സിനിമാ നിരൂപകനുമായ തരന്‍ ആദര്‍ശാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. പ്രണയകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതെന്നായിരുന്നു തരന്റെ ട്വീറ്റ്. 

1999ല്‍ പുറത്തിറങ്ങിയ 'ഹം ദില്‍ ദേ ചുകേ സനം' എന്ന ചിത്രത്തിലായിരുന്നു സല്‍മാന്‍-സഞ്ജയ് ജോഡി ഇതിന് മുമ്പ് ഒന്നിച്ചത്. ഐശ്വര്യ റായ് ആയിരുന്നു അന്ന് നായിക. ഹം ദില്‍ ദേ ചുകേ സനത്തിന് പുറമേ 'കാമോഷി: ദി മ്യൂസിക്കല്‍' എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു. 

2007ല്‍ സഞ്ജയ് ഒരുക്കിയ സാവരിയ എന്ന ചിത്രത്തില്‍ സല്‍മാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. 2018ല്‍ പുറത്തിറങ്ങിയ പദ്മാവത് ആണ് സഞ്ജയ് ഒരുക്കിയ അവസാന ചിത്രം. അലി അബ്ബാസ് ചിത്രം ഭാരതിന്റെ ചിത്രീകരണത്തിരക്കിലാണ് സല്‍മാനിപ്പോള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT