ഉര്‍വശി റൗട്ടേല/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

190 കോടിയുടെ ആഡംബര ബംഗ്ലാവ്; ഉര്‍വശി റൗട്ടേലയുടെ മുംബൈയിലെ വീട്; ചിത്രങ്ങള്‍ പുറത്ത്

നാലു നിലകള്‍ ഉള്ള ബംഗ്ലാവില്‍ ആധുനികമായ എല്ലാ സുഖസൗകര്യങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഡെസ്ക്

നടി, സൂപ്പര്‍ മോഡല്‍ എന്നീ നിലകളില്‍ ശ്രദ്ധേയയാണ് ഉര്‍വശി റൗട്ടേല. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് ഉര്‍വശിയുടെ പുതിയ ആഡംബര ബംഗ്ലാവിന്റെ വിശേഷങ്ങളാണ്. 190 കോടി രൂപ വിലമതിക്കുന്ന അത്യാഡംബര ബംഗ്ലാവാണ് ഉര്‍വശി സ്വന്തമാക്കിയിരിക്കുന്നത്. 

പ്രമുഖ ബോളിവുഡ് നിര്‍മാതാവ് യഷ് ചോപ്രയുടെ മുംബൈയിലുള്ള വീടിന് സമീപമാണ് ഉര്‍വശിയുടെ ബംഗ്ലാവ്. നാലു നിലകള്‍ ഉള്ള ബംഗ്ലാവില്‍ ആധുനികമായ എല്ലാ സുഖസൗകര്യങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിശാലമായ പൂന്തോട്ടവും പേഴ്‌സണല്‍ ജിമ്മും വലിയ വീട്ടുമുറ്റവുമെല്ലാം ബംഗ്ലാവിനെ ആകര്‍ഷകമാക്കുന്നു. വസതിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉര്‍വശി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ശ്രദ്ധേയയാണ് ഉര്‍വശി റൗട്ടേല. അടുത്തിടെ നടന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഉര്‍വശി പങ്കെടുത്തിരുന്നു. ഫെസ്റ്റിവലില്‍ താരം ധരിച്ച ചീങ്കണ്ണി നെക്ലസ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വെബ് സീരീസായ ഇന്‍സ്‌പെക്ടര്‍ അവിനാഷിലാണ് താരത്തെ അവസാനമായി കണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT