ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

മമ്മൂട്ടി ഇന്നും ജോസഫ് അലക്‌സിനെപ്പോലെ സ്ട്രോങ്, കിങ്ങിന്റെ 27 വർഷം; സൂപ്പർസ്റ്റാറിനൊപ്പം ആഘോഷമാക്കി ഷാജി കൈലാസ്; ചിത്രങ്ങൾ

ഉദയ് കൃഷ്ണയും വൈശാഖും ആഘോഷത്തിൽ പങ്കുചേർന്നിരുന്നു

സമകാലിക മലയാളം ഡെസ്ക്

നിരവധി സൂപ്പർഹിറ്റ് ആക്ഷൻ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട് മമ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ട്. കൂട്ടത്തിൽ ആരാധകർക്ക് ഏറ്റവും പ്രിയം കിങ് ആണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ജോസഫ് അലക്സ് തേവള്ളിപ്പറമ്പിൽ എന്ന കളക്റ്റർ കഥാപാത്രം ഇന്നും ആരാധകർക്ക് ആവേശമാണ്. ഇപ്പോൾ ചിത്രം റിലീസ് ചെയ്തിട്ട് 27 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. സൂപ്പർഹിറ്റ് സിനിമയുടെ 27ാം വാർഷികയും മമ്മൂട്ടിയും ഷാജി കൈലാസും ചേർന്ന് ആഘോഷിച്ചിരിക്കുകയാണ്. 

ഷാജി കൈലാസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആഘോഷചിത്രങ്ങൾ പങ്കുവച്ചത്. മമ്മൂട്ടി ഇന്നും ജോസഫ് അലക്‌സിനെപ്പോലെ സ്ട്രോങ് ആണ് എന്നാണ് ഷാജി കൈലാസ് കുറിച്ചത്. കിങ്ങിന്റെ 27 വർഷങ്ങൾ എന്നെഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജി പണിക്കർക്ക് ആഘോഷത്തിൽ പങ്കെടുക്കാനായില്ല. ഉദയ് കൃഷ്ണയും വൈശാഖും ആഘോഷത്തിൽ പങ്കുചേർന്നിരുന്നു.

 ‘‘ഏറ്റവും ധീരനായ ബ്യൂറോക്രാറ്റ് ജോസഫ് അലക്‌സ് ഐഎഎസ് ബിഗ് സ്‌ക്രീനില്‍ എത്തിയിട്ട് 27 വര്‍ഷം പിന്നിട്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഈ അവിസ്മരണീയ നിമിഷം ഇന്നും ജോസഫ് അലക്‌സിനെപ്പോലെ ശക്തനായ പ്രിയ മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ സാധിച്ചതിൽ ഞാന്‍ ഭാഗ്യവാനാണ്. അവിടെ സാന്നിധ്യമറിയിക്കാന്‍ രൺജി പണിക്കര്‍ക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം ഞങ്ങളെ ഫോണില്‍ വിളിച്ചിരുന്നു. ആല്‍വിന്‍ ആന്റണി, ഉദയ് കൃഷ്ണ, വൈശാഖ്, നിങ്ങളുടെ സാന്നിധ്യത്തിന് നന്ദി.’’- ഷാജി കൈലാസ് കുറിച്ചു. 1995 നവംബർ 11 നാണ് ദ് കിങ് തിയറ്ററുകളിലെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT