Entertainment

29 താരങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഒരേ സമയം റിലീസ്; പൊറിഞ്ചു മറിയം ജോസ്, ഇത് ഗംഭീര ട്രെയിലര്‍

ഒരേ സമയം 29 പ്രമുഖ ചലച്ചിത്രതാരങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ട്രെയിലര്‍ റിലീസ് ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഡെസ്ക്

ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലര്‍ പുറത്ത്. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് മോഹന്‍ലാലാണ് കൊച്ചി ലുലു മാളില്‍ വെച്ച് ട്രെയിലര്‍ റിലീസ് ചെയ്തത്. ഇതിനോടൊപ്പം തന്നെ ഒരേ സമയം 29 പ്രമുഖ ചലച്ചിത്രതാരങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ട്രെയിലര്‍ റിലീസ് ചെയ്തിട്ടുണ്ട്. 

മമ്മൂട്ടി, മോഹന്‍ലാല്‍, വിജയ് സേതുപതി, ദിലീപ്, ജയറാം, പൃഥ്വിരാജ്, മുരളി ഗോപി, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ബിജു മേനോന്‍, വിനായകന്‍, സൗബിന്‍, ജയസൂര്യ, വിനീത് ശ്രീനിവാസന്‍, അനൂപ് മേനോന്‍, അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍, ഇന്ദ്രജിത് സുകുമാരന്‍, ആന്റണി വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാര്യര്‍, മിയ, ഹണി റോസ്, നിമിഷ സജയന്‍, രജിഷ വിജയന്‍, അപര്‍ണ ബാലമുരളി, അനുസിത്താര, ഐശ്വര്യ ലക്ഷ്മി, ആത്മീയ എന്നിവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പൊറിഞ്ചു മറിയം ജോസിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. 

ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവര്‍  കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മാസ് ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തില്‍ കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈലയും പുത്തന്‍പള്ളി ജോസായി ചെമ്പന്‍ വിനോദും എത്തുന്നു. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാവുകയാണ്. 

റെജി മോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT