ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

14 ആഴ്ചയ്ക്ക് 350 കോടി രൂപ! ബി​ഗ്ബോസ് സീസൺ 15ലെ സൽമാന്റെ പ്രതിഫലം

പുതിയ സീസണിലേക്ക് എത്തിയപ്പോൾ പ്രതിഫലം വീണ്ടും ഉയർത്തിയിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ഹിന്ദി ബി​ഗ് ബോസിന്റെ 15ാം സീസണിന് നാളെ തുടക്കമാകുകയാണ്. പതിവു പോലെ സൂപ്പർതാരം സൽമാൻ ഖാൻ തന്നെയാണ് അവതാരകനായി എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് താരത്തിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ. 350 കോടി രൂപയാണ് സൽമാൻ പ്രതിഫലമായി വാങ്ങുന്നതെന്ന് ലെറ്റ്സ് ഒടിടി ഗ്ലോബലാണ് ട്വീറ്റ് ചെയ്തത്. 

14 ആഴ്ച നീണ്ടു നിൽക്കുന്ന ഷോയിൽ പങ്കെടുക്കാനാണ് താരം 350 കോടി വാങ്ങുന്നത്. സീസണ്‍ 13ൽ ഒരു ദിവസത്തെ ഷൂട്ടിന് 11 കോടി വച്ച് 165 കോടിയിലേറെ സല്‍മാന്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സീസൺ അഞ്ചിൽ ഇത്  എപ്പിസോഡ് ഒന്നിന് 6.5 കോടിയാക്കി. കൊവിഡ് കാലത്ത് ബിഗ് ബോസ് നടക്കുന്നതുവഴി നിരവധി പേര്‍ക്ക് പ്രതിഫലം ലഭിക്കും എന്നതിനാലാണ് ഈ സീസണ്‍ താന്‍ ചെയ്യുന്നതെന്നും തന്‍റെ പ്രതിഫലത്തില്‍ ഇക്കുറി കുറവ് വരുത്താമെന്നും സല്‍മാന്‍ പറഞ്ഞിരുന്നു. ഇതുപ്രകാരം 200 കോടിയിലേറെയാണ് സല്‍മാന്‍ കഴിഞ്ഞ സീസണില്‍ വാങ്ങിയത്.  

എന്നാൽ പുതിയ സീസണിലേക്ക് എത്തിയപ്പോൾ പ്രതിഫലം വീണ്ടും ഉയർത്തിയിരിക്കുകയാണ് താരം.  മുൻ സീസണുകളേക്കാൾ കൂടുതലാണ് 15ാം സീസണിൽ താരം വാങ്ങുന്നത്. 4, 5, 6 സീസണുകളില്‍ എപ്പിസോഡിന് 2.5 കോടി എന്ന നിലയിലായിരുന്നു സല്‍മാന്‍റെ പ്രതിഫലമെന്ന് ബോളിവുഡ് ഹംഗാമ മുന്‍പ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. മുന്നോട്ട്, സീസണ്‍ 7ല്‍ എപ്പിസോഡ് ഒന്നിന് 5 കോടിയും സീസണ്‍ 8ല്‍ 5.5 കോടിയും സീസണ്‍ 9ല്‍ 7-8 കോടിയും സീസണ്‍ 10ല്‍ എപ്പിസോഡ് ഒന്നിന് 8 കോടി വീതവും സല്‍മാന്‍ വാങ്ങിയിരുന്നെന്നാണ് പുറത്തുവന്ന വിവരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

SCROLL FOR NEXT