Entertainment

37ാം ജന്‍മദിനത്തില്‍ പ്രിയങ്ക ചോപ്ര മുറിച്ചത് മൂന്നര ലക്ഷത്തിന്റെ കേക്ക്; ചിത്രങ്ങള്‍

പ്രിയങ്കയുടെ റെഡ് ഗൗണിനോട് മാച്ച് ചൈയ്യുന്ന രീതിയില്‍ വേണം കേക്ക് എന്നതായിരുന്നു നിക്കിന്റെ പ്രധാന ആവശ്യമെന്ന് കേക്ക് ഡിസൈന്‍ ചെയ്ത ആര്‍ട്ടിസ്റ്റുകള്‍ വെളിപ്പെടുത്തി. 

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ വാരം മിയാമിയില്‍ ആയിരുന്നു ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ജന്‍മദിനാഘോഷം. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലായതിനൊപ്പം തന്നെ, തന്റെ വിശേഷപ്പെട്ട ദിനത്തില്‍ താരം മുറിച്ച കേക്കും ചര്‍ച്ചയാവുകയാണ്. കേക്കിന്റെ വില കേട്ട ഞെട്ടലിലാണ് സമൂഹമാധ്യമങ്ങള്‍. 

ഏകദേശം മൂന്നര ലക്ഷം രൂപയാണ് ഈ കേക്കിനായി നിക്ക് ജോനാസ് ചെലവഴിച്ചിരിക്കുന്നത്. റെഡ്, ഗോള്‍ഡന്‍ നിറത്തിലുള്ള ഭീമന്‍ കേക്കിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കാഴ്ചയില്‍ മാത്രമല്ല, വിലയിലും ഭീമന്‍ ആണ് ഈ ജന്മദിനകേക്ക് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്.

പ്രിയങ്കയുടെ 37ാം ജന്മദിനത്തിനാണ് പ്രിയങ്കയുടെ പിറന്നാള്‍ വസ്ത്രത്തോട് മാച്ച് ചെയ്യുന്ന ഈ സ്‌പെഷ്യല്‍ കേക്ക് നിക്ക് ഓര്‍ഡര്‍ ചെയ്തത്. പ്രിയങ്കയുടെ റെഡ് ഗൗണിനോട് മാച്ച് ചൈയ്യുന്ന രീതിയില്‍ വേണം കേക്ക് എന്നതായിരുന്നു നിക്കിന്റെ പ്രധാന ആവശ്യമെന്ന് കേക്ക് ഡിസൈന്‍ ചെയ്ത ആര്‍ട്ടിസ്റ്റുകള്‍ ഒരു എന്റര്‍ടെയിന്‍ വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 

ചോക്‌ളേറ്റ്, വാനില എന്നിവ ഉപയോഗിച്ച് ഉണ്ടാക്കിയ കേക്ക് നിര്‍മ്മിക്കാന്‍ 24 കാരറ്റിന്റെ ഭക്ഷ്യയോഗ്യമായ സ്വര്‍ണവും ഉപയോഗിച്ചു. 5000 യു എസ് ഡോളറാണ് (ഏകദേശം മൂന്നര ലക്ഷം രൂപ) കേക്കിന്റെ വില. 24 മണിക്കൂര്‍ എടുത്താണ് കേക്ക് ബേക്ക് ചെയ്ത് അലങ്കരിച്ചെടുത്തതെന്നും അവര്‍ പറഞ്ഞു. 

പ്രിയങ്കയുടെ പിറന്നാളിന് ഭര്‍ത്താവ് നിക് ജൊനാസ് ഗംഭീര പാര്‍ട്ടിയാണ് ഒരുക്കിയത്. ഫ്‌ലോറിഡയിലെ മിയാമിലെ ആഡംബര റസ്റ്ററന്റില്‍ വച്ചായിരുന്നു പ്രിയങ്കയുടെ പിറന്നാള്‍ ആഘോഷം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ ചരിത്രം കുറിച്ച് ബിജെപി; സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടെ അക്രമാസക്തയായി; കോഴിക്കോട് കാട്ടാന കമ്പി തുളഞ്ഞു കയറി ചരിഞ്ഞു

പാലക്കാട് ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി; കുഞ്ഞ് മരിച്ചു

വീട്ടുകാര്‍ വിനോദസഞ്ചാരത്തിന് പോയി; അടച്ചിട്ട വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്നു

'ആ വിഡിയോ വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി, വാഴ 2 കണ്ടതിന് ശേഷം പേടിയൊക്കെ മാറി'; ബിജുക്കുട്ടന്റെ അരികിലെത്തി ആ വിഡിയോയിലെ അച്ഛൻ

SCROLL FOR NEXT