യഷ്  ഇൻസ്റ്റ​ഗ്രാം
Entertainment

ബസ് ഡ്രൈവറുടെ മകൻ, സിനിമയിൽ അഭിനയിക്കാൻ 300 രൂപയുമായി വീട് വിട്ടിറങ്ങിയവൻ; ആരാധകരുടെ സ്വന്തം റോക്കി ഭായ്

റോക്കി ഭായ് എന്നും റോക്കിങ് സ്റ്റാർ എന്നും ആരാധകർ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

തീർത്തും ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന നവീൻ കുമാർ ഗൗഡ എന്ന കൊച്ചുപയ്യൻ. ബാല്യത്തിൽ ആരാകണമെന്നുള്ള ചോദ്യത്തിന് ഹീറോ എന്നായിരുന്നു അവന്റെ ഉത്തരം. പലപ്പോഴും അവന്റെ ഈ മറുപടി കേട്ട് കൂട്ടുകാരടക്കം കളിയാക്കി ചിരിച്ചു. നിരന്തരം പരിഹാസങ്ങളേറ്റു വാങ്ങിയ ആ ബസ് ഡ്രൈവറുടെ മകൻ വർഷങ്ങൾക്കിപ്പുറം ഇന്ത്യയൊട്ടാകെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ഹീറോ ആയി മാറിയിരിക്കുന്നു.

റോക്കി ഭായ് എന്നും റോക്കിങ് സ്റ്റാർ എന്നും ആരാധകർ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നു. അഭിനയമെന്ന ലക്ഷ്യത്തിനായി വെറും 300 രൂപയുമായി വീട് വിട്ടിറങ്ങിയ ആ ചെറുപ്പക്കാരന്റെ സിനിമയിലെ പേര് യഷ് എന്നാണ്. ഒരു സിനിമ കഥ പോലെയാണ് യഷിന്റെ ജീവിതവും. നാടകങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ച് ബാക്ക് അപ്പ് ആക്ടറായി (ഏതെങ്കിലും താരങ്ങൾക്ക് അസുഖം വന്നാൽ പകരം അഭിനയിക്കുന്നയാൾ) പിന്നീട് ടെലിവിഷൻ സീരിയലുകളിലെത്തി.

അപ്പോഴും സിനിമയെന്ന മോഹം അദ്ദേഹം കൈവിട്ടില്ല. ഇന്നിപ്പോൾ കന്നഡ സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലെത്തി നിൽക്കുന്നു യഷ്. കന്നഡ സിനിമയുടെ തലവര തന്നെ മാറ്റി മറിച്ച കെജിഎഫ് എന്നൊരറ്റ ചിത്രം മാത്രം മതി എക്കാലവും യഷിനെ ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ. കെജിഎഫിന് മുൻപ് യഷിനെ താരമാക്കിയ ചിത്രങ്ങളിലൂടെ.

രാജാ ഹുലി

രാജാ ഹുലി

തമിഴ് ചിത്രമായ സുന്ദരപാണ്ഡ്യൻ്റെ കന്നഡ റീമേക്കാണ് രാജാ ഹുലി. ടൈറ്റിൽ റോളിലാണ് ചിത്രത്തിൽ യഷ് എത്തിയത്. മേഘ്നരാജ് ആയിരുന്നു നായിക. ഡ്രാമ, ഗൂഗ്ലി എന്നീ ചിത്രങ്ങൾക്ക് ശേഷം യഷിൻ്റെ തുടർച്ചയായ മൂന്നാം ഹിറ്റായി മാറി ഈ ചിത്രം. ബോക്സോഫീസിൽ വൻ വിജയമായി മാറിയ രാജാ ഹുലി കന്നഡ സിനിമയിലെ താരപദവിയിലേക്ക് യഷിനെ ഉയർത്തിയ ചിത്രം കൂടിയാണ്.

ഗൂഗ്ലി

ഗൂഗ്ലി

പവൻ വഡയാർ സംവിധാനം ചെയ്ത ചിത്രം 2013 ലാണ് പുറത്തിറങ്ങിയത്. അതുവരെ റൊമാൻ്റിക് ഹീറോയായി തിളങ്ങിയ യഷിന്റെ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു ​ഗൂ​ഗ്ലി. കൃതി ഖർബന്ദയായിരുന്നു ചിത്രത്തിലെ നായിക. ചിത്രം മികച്ച പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും പിടിച്ചുപറ്റി.

മിസ്റ്റർ ആൻഡ് മിസിസ് രാമാചാരി

മിസ്റ്റർ ആൻഡ് മിസിസ് രാമാചാരി

സന്തോഷ് ആനന്ദ്രാമൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം 2014 ലാണ് തിയറ്ററുകളിലെത്തിയത്. 200 ദിവസത്തിലധികം ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിച്ചു. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ സിനിമയായിരുന്നു ഇത്. യഷിന്റെ ഭാര്യയും നടിയുമായ രാധിക പണ്ഡിറ്റ് ആയിരുന്നു ചിത്രത്തിൽ താരത്തിന്റെ നായികയായെത്തിയത്.

മാസ്റ്റർപീസ്

മാസ്റ്റർപീസ്

മഞ്ജു മാണ്ഡവ്യ സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രമായിരുന്നു മാസ്റ്റർപീസ്. യഷിനൊപ്പം ഷാൻവി ശ്രീവാസ്തവ, സുഹാസിനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ആക്ഷൻ രം​ഗങ്ങളിലെല്ലാം മികച്ച പ്രകടനമാണ് യഷ് കാഴ്ചവച്ചത്.

സന്ദു സ്ട്രെയ്റ്റ് ഫോർവേ‍ഡ്

സന്ദു സ്ട്രെയ്റ്റ് ഫോർവേ‍ഡ്

മഹേഷ് റാവു സംവിധാനം ചെയ്ത ചിത്രത്തിൽ യഷും രാധിക പണ്ഡിറ്റുമാണ് പ്രധാനവേഷത്തിലെത്തിയത്. 2015ൽ പുറത്തിറങ്ങിയ വാലു എന്ന തമിഴ് സിനിമയുടെ റീമേക്കായിരുന്നു ഇത്. 2016 ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT