സലാര്‍ 
Entertainment

500 കോടി അടിച്ച് പ്രഭാസ് ചിത്രം; വിജയ കുതിപ്പ് തുടര്‍ന്ന് 'സലാര്‍'

ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ പ്രശാന്ത് നീല്‍ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം പ്രഭാസ്  -പൃഥ്വിരാജ് കോംബോയുടെ പേരില്‍ റിലീസിന് മുന്‍പേ ശ്രദ്ധ നേടിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസില്‍ പ്രഭാസ് ചിത്രം സലാറിന്റെ വിജയ കുതിപ്പ് തുടരുകയാണ്. സലാര്‍ ആഗോള തലത്തില്‍  ഇതിനോടകം തന്നെ 500 കോടിയോളം രൂപ ചിത്രം സ്വന്തമാക്കിയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ക്രിസ്മസ് ചിത്രങ്ങളെ അപേക്ഷിച്ച് ഇത് റെക്കോര്‍ഡ് നേട്ടമാണ്. 

ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ പ്രശാന്ത് നീല്‍ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം പ്രഭാസ്  -പൃഥ്വിരാജ് കോംബോയുടെ പേരില്‍ റിലീസിന് മുന്‍പേ ശ്രദ്ധ നേടിയിരുന്നു. യാഷിനെ നായകനാക്കി കെജിഎഫെന്ന ചിത്രം സംവിധാനം ചെയ്ത് രാജ്യമൊട്ടെകെ ശ്രദ്ധയാകര്‍ഷിച്ച പ്രശാന്ത് പ്രഭാസുമായി എത്തുമ്പോള്‍ ബോക്‌സ് ഓഫീസില്‍ മുന്നിലെത്തും എന്നത് ആരാധകര്‍ പ്രതീക്ഷിച്ചതാണ്.  മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഇമോഷണല്‍ ഡ്രാമ എന്നതിലും ആരാധകര്‍ക്കിടയില്‍ ആവേശമാകുകയാണ് സലാര്‍.

ഡിസംബര്‍ 22 ന് തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. സൂപ്പര്‍ ഹിറ്റ് റെക്കോര്‍ഡുകള്‍ ഭേദിച്ച് സാലര്‍ ജൈത്രയാത്ര തുടരുകയാണ്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ രണ്ട് ഭാഗങ്ങളിലായിട്ടാണ് എത്തുന്നത്. പ്രഭാസിനൊപ്പം പൃഥ്വിരാജും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. പ്രഭാസിന്റെ കഥാപാത്രമായ ദേവയുടെ അടുത്ത സുഹൃത്ത് വര്‍ദരാജ് മാന്നാറായിട്ടാണ് പൃഥ്വി എത്തുന്നത്. ഇരുവരേയും കൂടാതെ ബോബി സിംഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവൂ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ശ്രുതി ഹാസനാണ് നായിക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

SCROLL FOR NEXT