Entertainment

54ന്റെ നിറവില്‍ കിങ് ഖാന്‍; ആശംസകളുമായി അര്‍ദ്ധരാത്രിയില്‍ മന്നത്തിന് മുന്നില്‍ കാത്ത് നിന്ന് ആരാധകര്‍

എല്ലാക്കൊല്ലത്തേയും പോലെയല്ല ഷാരൂഖിന്റെ ഈ പിറന്നാള്‍.

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിന്റെ കിങ് ഖാന്‍, ഷാരൂഖ് ഖാന്റെ ജന്‍മദിനമാണിന്ന്. എന്നത്തേയും പോലെ പ്രിയതാരത്തിന് ആശംസകള്‍ നേരാനും അദ്ദേഹത്തെ ഒരു നോക്ക് നേരില്‍ കാണാനും ആയിരക്കണക്കിന് ആരാധകരാണ് മുംബൈയിലെ വസതിയായ മന്നത്തിന് മുന്നില്‍ തടിച്ചു കൂടിയത്.

അര്‍ധരാത്രി 12 മണി തികയുന്നതിന് മുന്‍പ് തന്നെ ആരാധകര്‍ മന്നത്തിനു മുന്നിലേക്ക് എത്തി തുടങ്ങിയിരുന്നു. ഒട്ടും വൈകാതെ വീടിന്റെ ബാല്‍ക്കണിയില്‍ കിങ് ഖാന്‍ എത്തി. ആരാധകര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. തിരിച്ച് താരം തന്റെ ആരാധകര്‍ക്കെല്ലാം ഫ്‌ലൈയിങ് കിസും എറിഞ്ഞ് കൊടുത്തു. കനത്ത സുരക്ഷയായിരുന്നു അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിരുന്നത്. 

എന്നാല്‍ എല്ലാക്കൊല്ലത്തേയും പോലെയല്ല ഷാരൂഖിന്റെ ഈ പിറന്നാള്‍. താരത്തിന് ആശംസയോടൊപ്പം ധാരാളം ട്രോളുകളും ലഭിക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. ട്രോളിന് കാരണം, താരത്തിന്റെ പുതിയ ചിത്രമാണ്. 'ബിഗില്‍' എന്ന ബ്ലോക്ബസ്റ്ററിന് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ബോളിവുഡ് ചിത്രത്തിന് 'സങ്കി' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 

ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. പേര് സങ്കി എന്നാണെങ്കിലും ഇത് കൊണ്ട് ചിത്രം പറയുന്ന കഥയെന്താണെന്ന് വ്യക്തമല്ല. കാര്യം അറിയും മുന്‍പേ ട്രോള്‍ ലോകം പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്