Entertainment

'56 വർഷങ്ങൾ ഒരുമിച്ച്‌, എന്റെ കണ്ണ് നിറയാതിരിക്കാൻ അവർ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി'; കുറിപ്പുമായി ആശാ ശരത്ത്

'കുടുംബം' എങ്ങിനാവണം എന്നും സ്നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

വികാരനിർഭരമായ കുറിപ്പിലൂടെ അച്ഛനും അമ്മയ്ക്കും വിവാഹവാർഷിക ആശംസകൾ നേർന്ന് ആശാ ശരത്ത്. 56ാം വാർഷികത്തിലാണ് അച്ഛനോടും അമ്മയോടുമുള്ള സ്നേഹത്തിൽ താരം വാചാലയായത്. കുടുംബം എങ്ങനെയാവണമെന്നും സ്നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത്  അച്ഛനും അമ്മയുമാണെന്നും തന്റെ കണ്ണ് നിറയാതിരിക്കാൻ എല്ലാ ദുഃഖങ്ങളും അവർ ഉള്ളിലൊതുക്കിയെന്നുമാണ് ആശ കുറിക്കുന്നത്. ഇനിയുമെത്ര ജന്മമുണ്ടെങ്കിലും എന്റെ അച്ഛനോടും അമ്മയോടുമൊപ്പം അവരുടെ മകളായിത്തന്നെ തനിക്ക് ജീവിക്കണമെന്നും ആശ കുറിച്ചു. 

ആശ ശരത്തിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് 

56 വർഷങ്ങൾ ഒരുമിച്ച്‌, പരസ്പരം തണലായി, എല്ലാ ഉയർച്ചതാഴ്ചകളിലും പ്രതിസന്ധികളിലും ഒരാൾക്കൊരാൾ താങ്ങായി എന്റെ അച്ഛനും അമ്മയും...'കുടുംബം' എങ്ങിനാവണം എന്നും സ്നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്...ഞങ്ങൾ കടന്നുപോയ എല്ലാ ദുഃഖങ്ങളിലും എന്റെ കണ്ണ് നിറയാതിരിക്കാൻ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി, എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് അച്ഛനും അമ്മയും, എന്റെ കൺകണ്ട ദൈവങ്ങൾ, ഞാൻ ചെയ്ത പുണ്യം...ഇനിയുമെത്ര ജന്മമുണ്ടെങ്കിലും എന്റെ അച്ഛനോടും അമ്മയോടുമൊപ്പം അവരുടെ മകളായിത്തന്നെ എനിക്ക് ജീവിക്കണം... അച്ഛനും അമ്മയ്ക്കും ഹൃദയം നിറഞ്ഞ വിവാഹവാർഷികാശംസകൾ..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി

സ്വർണക്കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സിൽ മലപ്പുറത്തിന് ഹാട്രിക്

ദുരന്തഭൂമിയിൽ നിന്ന് പ്രതീക്ഷയിലേക്ക്; വയനാട് ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി വീട്

'ഇറ്റ്‌സ് ഡണ്‍ ബ്രോ'; ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും മാധ്യമപ്രവര്‍ത്തക നിധി രാസ്ദാനും വിവാഹിതരായി