Entertainment

65 കോടി കണ്ടെടുത്തു; വിജയിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നു

ഇരുവരുടെയും പേരിലുള്ള സ്വത്തുക്കളും ഭുമിയിടപാടുകളും സംബന്ധിച്ച രേഖകളാണ് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സംഗീതയെയും ചോദ്യം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് നടന്‍ വിജയിനെ കേന്ദ്രീകരിച്ച് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു. വിജയിന്റെ ഭാര്യ സംഗീതയെയും ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. ഇരുവരുടെയും പേരിലുള്ള സ്വത്തുക്കളും ഭുമിയിടപാടുകളും സംബന്ധിച്ച രേഖകളാണ് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്.  എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി വിജയിയുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെന്നൈ നീലാങ്കരൈയില്‍ ഭൂമി വാങ്ങിയതും പൂനമല്ലിയില്‍ കല്യാണമണ്ഡപം പണിഞ്ഞതും സംബന്ധിച്ചുള്ള കണക്കുകളും രേഖകളുമാണ് ഐടി വകുപ്പ് ഇപ്പോള്‍ പരിശോധിക്കുന്നത്. പരിശോധനയില്‍ ചില രേഖകള്‍ കണ്ടെത്തിയാതായി അദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതിനിടെ ബിഗില്‍ സിനിമയ്ക്ക് പണം പലിശയ്ക്ക് നല്‍കിയ പ്രമുഖ പണമിടപാടുകാരന്‍ അന്‍പ് ചെഴിയന്റെ ഓഫീസില്‍ നിന്ന് 65 കോടി പിടിച്ചെടുത്തു. ദീപാവലിക്കു തിയറ്ററുകളില്‍ എത്തിയ പണംവാരി പടം ബിഗിലില്‍ കൈപറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകള്‍ ആണ് ഇളയ ദളപതിക്കു കുരുക്കായത്. ഇന്നലെ രാവിലെ സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് എന്റര്‍ടെയിന്‍മെന്റ് ഓഫിസുകളില്‍ റെയ്ഡ് നടന്നിരുന്നു. കൂടാതെ തമിഴ് സിനിമയിലെ ഏറ്റവും വലിയ പണം ഇടപാടുകാരനായ അന്‍പു ചെഴിയന്റെ വീട്ടിലും ഓഫിസിലും റെയ്ഡ് നടന്നു. ചെന്നൈയിലും മധുരയിലും നടന്ന റെയ്ഡിലാണ് കണക്കില്‍ പെടാത്ത 65 കോടി പിടിച്ചെടുത്തത്. നടനു നല്‍കിയ പ്രതിഫലം സംബന്ധിച്ച് അന്‍പ് ചെഴിയന്റെയും നിര്‍മാതാവിന്റെയും മൊഴികളും താരത്തിന്റെ ആദായനികുതി രേഖകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്.

വിജയ്‌യെ നെയ്‌വേലിയിലെ ഷൂട്ടിങ് സ്ഥലത്ത് നിന്ന് രാത്രി ഒന്‍പതിനാണ് ഇസിആര്‍ റോഡിലെ വീട്ടിലെത്തിച്ചത്. അപ്പോള്‍ തുടങ്ങിയ പരിശോധനയാണ് തുടരുന്നത്. ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റിലെ ഇന്‍വെസ്റ്റിഗേഷന്‍ വിങ്ങാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കുന്നത്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും വിജയ്‌യുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ലന്നാണു സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ