Entertainment

96 തെലുങ്കിലെത്തുമ്പോൾ 99; ജാനുവായി ഭാവനയെത്തും 

ചിത്രത്തിന്റെ കന്നഡ പതിപ്പിൽ ​ഗണേഷും ഭാവനയുമായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിനു മുൻപ് ഇരുവരും ഒന്നിച്ചഭിനയിച്ച റോമിയോ തെലുങ്കിൽ വലിയ വിജയം നേടിയിരുന്നു. പ്ര

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ അടുത്തകാലത്തായി ഏറ്റവുമധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളില്‍ ഒന്നാണ് വിജയ് സേതുപതി-തൃഷ ജോഡികള്‍ ഒരുമിച്ചെത്തിയ 96. പ്രണയത്തിന്റെ തീച്ചൂളയിലേക്ക് പ്രേഷകരെ കൈപിടിച്ച് കൊണ്ടുപോകുന്ന ചിത്രമായിരുന്നു ഇത്. തമിഴിൽ ഉജ്ജ്വലവിജയം സ്വന്തമാക്കിയ ചിത്രത്തിന്റെ കന്നഡ പതിപ്പ് ഒരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

ചിത്രത്തിന്റെ കന്നഡ പതിപ്പിൽ ​ഗണേഷും ഭാവനയുമായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിനു മുൻപ് ഇരുവരും ഒന്നിച്ചഭിനയിച്ച റോമിയോ തെലുങ്കിൽ വലിയ വിജയം നേടിയിരുന്നു. പ്രീതം ഗുബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രീതം ഈ അവസരവുമായി സമീപിച്ചപ്പോള്‍ തന്നെ താത്പര്യം തോന്നിയിരുന്നെന്നും ഗണേഷാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു. 

റിമേക്കുകളോട് തനിക്ക് അത്ര താത്പര്യമില്ലാത്തതുകൊണ്ടുതന്നെ അത്തരം പല സിനിമകളിലെയും അവസരം വേണ്ടെന്ന് വച്ചിട്ടുണ്ടെന്നും എന്നാല്‍ 96ന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചതെന്നും ഭാവന പറയുന്നു. 96 80കളിലേക്കും 90കളിലേക്കും നമ്മളെ കൂട്ടികൊണ്ടുപോകുന്ന ഒരു ചിത്രമാണ്. പതിവ് നായിക-നായകന്‍ കഥയല്ല 96ന്റെത്, ഭാവന പറഞ്ഞു. 

കന്നഡയിലെത്തുമ്പോൾ ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ. 99 എന്നായിരിക്കും ചിത്രത്തിന്റെ പേര്. ഈ മാസം 17-ാം തിയതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്