Entertainment

'96' ലെ എസ് ജാനകിയുടെ രം​ഗം ഒഴിവാക്കാൻ കാരണമുണ്ട് ; വിശദീകരണവും ചർച്ചയാകുന്നു ( വീഡിയോ )

യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമത് എത്തിയിരിക്കുന്ന ആ രം​ഗം സമൂഹ മാധ്യമങ്ങളിലെ ചൂടുള്ള ചർച്ചയായി മാറിയിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴകത്ത് പ്രേക്ഷകരെ ഏറെ ആകർഷിച്ച സിനിമയാണ് വിജയ് സേതുപതിയും തൃഷയും നായികാനായകന്മാരായി അഭിനയിച്ച റൊമാന്റിക് ഫിലിം 96. റാമിന്റെയും ജാനുവിന്റെയും പ്രണയത്തിലൂടെ, സ്കൂൾ കാലഘട്ടത്തിലെ ​ഗൃഹാതുരതയിലേക്കാണ് ചിത്രം പ്രേക്ഷകരെ കൈപിടിച്ച് കൊണ്ടുപോയത്. ചിത്രത്തിലെ  'കാതലേ കാതലേ' എന്ന ഗാനവും സിനിമാപ്രേമികളെ ഹഠാദാകർഷിച്ചിരുന്നു. 

ഇപ്പോൾ ചിത്രത്തിൽ നിന്നും പ്രമുഖ ​ഗായിക എസ് ജാനകിയുടെ രം​ഗം ഒഴിവാക്കിയതാണ് പുതിയ ചർച്ചയായിരിക്കുന്നത്. സർപ്രൈസ് ആയിട്ട് അണിയറ പ്രവർത്തകർ പുറത്തുവിട്ട ആ രംഗം ഇപ്പോൾ ഏറെ ചർച്ചയാവുകയാണ്.

എസ്. ജാനകി അഭിനയിച്ച രംഗത്തിനു സമ്മിശ്ര പ്രതികരണമാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. എന്തിനാണ് ഈ സീൻ ഒഴിവാക്കിയതെന്നു ചോദിക്കുന്നവരാണ് ഏറെയും. ജാനകിയമ്മ ഉൾപ്പെട്ട ഈ സീൻ ഉൾപ്പെടുത്താമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.  എന്നാൽ ഇതിനു വ്യക്തമായ കാരണം ഉണ്ടെന്നാണ് ചിലർ പറയുന്നത്. 

എസ്. ജാനകി അഭിനയിച്ച സീൻ ഒഴിവാക്കിയതിന്റെ പ്രധാന കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത് ഇതാണ്. ഈ രംഗം ഒഴിവാക്കിയില്ലെങ്കിൽ '96' എന്ന സിനിമ ഒട്ടും റിയലിസ്റ്റിക് ആകുമായിരുന്നില്ല. മാത്രമല്ല, നിലവിലെ സാഹചര്യം അനുസരിച്ച് അർധരാത്രി എസ്. ജാനകിയെ പോലെയുള്ള ഒരു ഇതിഹാസ ഗായികയുടെ വീട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിൽ ഇത്തരത്തിലൊരു രംഗം ഉൾപ്പെടുത്തിയാൽ ചിത്രത്തെ ബാധിക്കുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. 

എന്നാൽ രംഗത്തിൽ ജാനകി ചിലവരികൾ ആലപിക്കുന്നുണ്ട്. ഇതിനെ ആസ്വാദകർ വാനോളം പ്രശംസിക്കുകയാണ് . ഈ പ്രായത്തിലും എസ്.ജാനകിയുടെ ശബ്ദത്തിനു പകരം മറ്റൊരു ശബ്ദവും ഇല്ലെന്നും ആരാധകർ പറയുന്നു. യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമത് എത്തിയിരിക്കുന്ന ആ രം​ഗം ഏതായാലും സമൂഹമാധ്യമങ്ങളിലെ ചൂടുള്ള ചർച്ചയായി മാറിയിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT