Spiderman 
Entertainment

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

ആരാധകന്റെ നിരാശ മാറ്റാനായി ചില ട്രോളന്മാര്‍ ഐറ്റം സോങുകളും ഉണ്ടാക്കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഇന്ത്യന്‍ ബോക്‌സ് ഓഫീസിലും വന്‍ വിജയമായിരിക്കുകയാണ് സ്‌പൈഡര്‍മന്‍ പരമ്പരയിലെ പുതിയ ചിത്രം. ടോം ഹോളണ്ട് സ്‌പൈഡര്‍മാനായെത്തുന്ന സ്‌പൈഡര്‍മാന്‍: ബ്രാന്റ് ന്യു ഡെ ആദ്യ ദിവസം തന്നെ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഇന്ത്യയില്‍ നൂറ് കോടി നേടിയ ചിത്രം നിരവധി കളക്ഷന്‍ റെക്കോര്‍ഡുകളാണ് തകര്‍ത്തത്.

സ്‌പൈഡര്‍മാന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടുമ്പോള്‍ ഒരു ആരാധക്‌ന്റെ പ്രതികരണവും വൈറലാവുകയാണ്. സ്‌പൈഡര്‍മാന്‍ കണ്ടിറങ്ങിയതിന് പിന്നാലെ റിവ്യു ചോദിച്ച മാധ്യമങ്ങള്‍ക്ക് യുവാവ് നല്‍കിയ മറുപടിയാണ് വൈറലായത്. സ്‌പൈഡര്‍മാനില്‍ ഐറ്റം സോങ് ഇല്ലായിരുന്നു എന്നാണ് ആരാധകന്‍ പറഞ്ഞത്.

''ഫസ്റ്റ് ഹാഫ്, സെക്കന്റ് ഹാഫ് ആവറേജ്. ഓവറോള്‍ ആവറേജ്. എനിക്കിഷ്ടമായി. പ്രതീക്ഷിച്ചത് ഒന്നുമില്ല. ഫൈറ്റിങ് ഇല്ല. ബിജിഎം ഇല്ല. എലിവേഷന്‍ ഇല്ല. ഐറ്റം സോങ് ഇല്ല. കോമഡിയില്ല. ഞാന്‍ പ്രതീക്ഷിച്ചതു പോലൊന്നും ഇല്ല'' എന്നാണ് യുവാവ് പറഞ്ഞത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സ്‌പൈഡര്‍മാനില്‍ ഐറ്റം സോങ് ഇല്ലെന്ന ആരാധകന്റെ നിരാശ മാറ്റാനായി ചില ട്രോളന്മാര്‍ ഐറ്റം സോങുകളും ഉണ്ടാക്കിയിട്ടുണ്ട്. ടോം ഹോളണ്ടിനേയും സെയ്ഡിയേയും സെന്‍ഡയേയും തെലുങ്കിലെ ഹിറ്റ് ഐറ്റം സോങുകളില്‍ ഡാന്‍സ് ചെയ്യിപ്പിച്ചു കൊണ്ടാണ് ട്രോളന്മാരുടെ പ്രതികരണങ്ങള്‍. അതേസമയം യുവാവിന്റെ പ്രതികരണം സിനിമാ നിരൂപകരെ പരിഹസിക്കാന്‍ വേണ്ടിയുള്ളതാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

A fan is upset for Spiderman not having an item dance. His review goes viral and social media finds some solutions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു