അർജുൻ സർജ, മോഹൻലാൽ/ ചിത്രം: ഫെയ്സ്ബുക്ക് 
Entertainment

മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യണം; ആ​ഗ്രഹം പറഞ്ഞ് അർജുൻ സർജ

ഏറെ നാളായി ഇതെ കുറിച്ച് മോഹൻലാലുമായി ചർച്ച ചെയ്യുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്


തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരമാണ് അർജുൻ സർ‌ജ. വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ ഷൂട്ടിങ് തെരക്കിലാണ് ഇപ്പോൾ താരം. ഇപ്പോൾ തന്റെ സ്വപ്ന സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അർജുൻ. 

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യണമെന്നാണ് ആ​ഗ്രഹിക്കുന്നതെന്ന് അർജുൻ പറഞ്ഞു. ഏറെ നാളായി ഇതെ കുറിച്ച് മോഹൻലാലുമായി ചർച്ച ചെയ്യുന്നുണ്ട്. ഈ സിനിമ ഉടനെ ഉണ്ടാകില്ലെന്നും അർജുൻ വ്യക്തമാക്കി. ധ്രുവ സർജ നായകനായെത്തിയ മാർട്ടിൻ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടെ ആയിരുന്നു നടന്റെ പ്രതികരണം.

മോഹൻലാലും പ്രിയദർശനും ഒന്നിച്ച 'മരക്കാർ: അറബിക്കടലിന്റെ സിഹ'ത്തിൽ അർജുൻ സർജ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അനന്ദൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അർജുൻ അവതരിപ്പിച്ചത്. കൂടാതെ ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലും വേഷമിട്ടു. കന്നഡ‍യിലും തമിഴിലും തെലുങ്കിലും ഒരുപോലെ തിരക്കുള്ള താരമാണ് അർജുൻ സർജ. വിരുന്ന് എന്ന മലയാള ചിത്രവും അണിനിരക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT