കെജിഎഫ് പോസ്റ്റര്‍/ ട്വിറ്റര്‍ 
Entertainment

ഈ സമ്രാജ്യത്തിനുള്ളിലെ കാഴ്ച കാണാന്‍ തയാറെടുത്തോളൂ; കെജിഎഫിന്റെ ടീസർ തിയതി പ്രഖ്യാപിച്ചു

ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

സിനിമപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ഇപ്പോൾ ആരാധകർക്ക് ന്യൂയർ സമ്മാനവുമായി എത്തുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ടീസർ തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്.  ജനുവരി എട്ടിന് രാവിലെ പത്ത് പതിനെട്ടിന് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യും. വളരെ പ്രത്യേകതയുള്ള ദിവസമാണ് ഇത്. ചിത്രത്തിലെ നായകൻ യഷിന്റെ പിറന്നാൾ ദിനമാണ് ജനുവരി എട്ട്.

ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടു. തീപ്പന്തത്തിന് മുന്നിലെ കസേരയില്‍ ഇരിക്കുന്ന യഷിനെയാണ് പോസ്റ്ററില്‍ കാണുന്നത്. സാമ്രാജ്യത്തിലേക്കുള്ള ചെറിയ എത്തിനോട്ടം എന്നാണ് ടീസറിനെ വിശേഷിപ്പിച്ചത്. ഇതിനുവേണ്ടി ഒരു വര്‍ഷം വേണ്ടിവന്നെങ്കിലും ശക്തരും വലിയവരും അപകടകാരികളുമായാണ് ഞങ്ങള്‍ വരുന്നത് എന്നാണ് സംവിധായകന്‍ പ്രശാന്ത് നീല്‍  ട്രെയിലര്‍ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ട് കുറിച്ചത്.


 
പ്രതിസന്ധികൾക്ക് ശേഷമാണ് കെജിഎഫ് രണ്ടാം ഭാ​ഗത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ക്ലൈമാക്സ് സീക്വന്‍സുകൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന 'അധീര' എന്ന പ്രതിനായക കഥാപാത്രവും യഷിന്‍റെ നായക കഥാപാത്രവും പങ്കെടുക്കുന്ന രംഗങ്ങളായിരുന്നു ഇവ. ചിത്രീകരണം നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാണെന്നും സംവിധായകന്‍ പ്രശാന്ത് നീല്‍ പറയുന്നു. കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന 'കെജിഎഫ് 2'ന്‍റെ ചിത്രീകരണം ഓഗസ്റ്റ് 26നാണ് പുനരാരംഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT