ശ്രീകുമാരൻ തമ്പി, പിണറായി വിജയൻ/ ഫേയ്സ്ബുക്ക് 
Entertainment

സാധാരണക്കാരൻ പ്രതീക്ഷിക്കുന്നതെല്ലാം യഥാസമയം നൽകിയ നേതാവ്; പിണറായിയെ പ്രശംസിച്ച് ശ്രീകുമാരൻ തമ്പി

സാധാരണക്കാരൻ പ്രതീക്ഷിക്കുന്നതെല്ലാം യഥാസമയം എത്തിച്ച നേതാവാണ് പിണറായി വിജയൻ എന്നാണ് അദ്ദേഹം കുറിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച വിജയം നേടി തുടർ ഭരണം നേടിയ പിണറായി വിജയനെ പ്രശംസിച്ച് സംവിധായകനും ​ഗാനരചയീതാവുമായ ശ്രീകുമാരൻ തമ്പി. ഫേയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സാധാരണക്കാരൻ പ്രതീക്ഷിക്കുന്നതെല്ലാം യഥാസമയം എത്തിച്ച നേതാവാണ് പിണറായി വിജയൻ എന്നാണ് അദ്ദേഹം കുറിച്ചത്. അതിനാലാണ് ജനങ്ങൾ തുടർഭരണം നൽകിയതെന്നും ശ്രീകുമാരൻ തമ്പി പറയുന്നു.

ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് വായിക്കാം‍

ഭക്ഷണം, കിടപ്പാടം, ആരോഗ്യസംരക്ഷണം, കുട്ടികൾക്ക് വൃത്തിയും വെടിപ്പുമുള്ള സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കാനുള്ള അവസരവും മറ്റു പഠനസൗകര്യങ്ങളും, എല്ലാ ജനങ്ങളെയും ഒരുപോലെ ബാധിക്കുന്ന മഹാമാരികളിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും അവരെ രക്ഷിക്കാനുള്ള നേതൃത്വപാടവം എന്നിവയാണ് ഏതു  സാധാരണക്കാരനും  ഒരു നല്ല ഭരണാധികാരിയിൽ നിന്നും പ്രതീക്ഷിക്കുന്നത് . ഇതെല്ലാം യഥാസമയം നൽകിയ നേതാവിന് ജനങ്ങൾ തുടർഭരണം നൽകി.
കേരളരാഷ്ട്രീയത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച ആദരണീയനായ സഖാവ്.പിണറായി വിജയന് ഹൃദയാഭിവാദ്യങ്ങൾ ....
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

SCROLL FOR NEXT