മുണ്ടംവേലി ഫ്‌ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

ഫ്‌ലാറ്റ് സമുച്ചയത്തിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് കാര്യക്ഷമമല്ല. സെപ്റ്റിക് ടാങ്കിലെ മലിനജലം പരന്നൊഴുകുന്നു
Mundamveli flat complex
മുണ്ടംവേലി ഫ്‌ലാറ്റ് ഫയൽ
Edited By:
Updated on: 
1 min read

കൊച്ചി : എറണാകുളം മുണ്ടംവേലിയിലെ വിവാദ ഫ്‌ലാറ്റ് സമുച്ചയം താമസയോഗ്യമല്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. അടിയന്തരമായി താമസക്കാരെ സുരക്ഷിതവും വാസയോഗ്യവുമായ മറ്റൊരിടത്തേക്ക് മാറ്റി പാര്‍പ്പിക്കണം. ഗുരുതര നിര്‍മ്മാണ പിഴവുകളും സുരക്ഷാ പ്രശ്‌നങ്ങളും ഫ്‌ലാറ്റിനുണ്ടെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

Mundamveli flat complex
മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

ഫ്‌ലാറ്റ് സമുച്ചയത്തിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് കാര്യക്ഷമമല്ല. സെപ്റ്റിക് ടാങ്കിലെ മലിനജലം പരന്നൊഴുകുന്നു. ഇതുമൂലം പകര്‍ച്ചവ്യാധി പകരാന്‍ സാധ്യതയേറെയാണ്, ഫ്‌ലാറ്റിന് തൊട്ടടുത്തു കൂടിയാണ് 110 കെ വി ഹൈ ടെന്‍ഷന്‍ ലൈന്‍ ഫ്‌ലാറ്റിന് തൊട്ടടുത്തു കൂടിയാണ് കടന്നുപോകുന്നത്. ഫ്‌ലാറ്റുമായി ഇതിന് സുരക്ഷിതമായ അകലമില്ല. ഇത് കാറ്റും മഴയും ഉണ്ടാകുമ്പോള്‍ വലിയ ആശങ്ക ഉയര്‍ത്തുന്നതാണ്.

ഫ്‌ലാറ്റിന്റെ മുകള്‍ നിലയില്‍ നിന്നും സ്ട്രക്ചറല്‍ ജോയിന്റുകള്‍ വഴി മലിന ജലം താഴത്തേക്ക് ഒലിച്ചിറങ്ങുന്നു. മുകളിലെ വീടുകളിലെ ശുചിമുറി മലിന ജലം ഉള്‍പ്പെടെ താഴത്തെ താമസക്കാരുടെ അടുക്കളയിലേക്ക് വരെ ഒലിച്ചെത്തുന്നു. തുടര്‍ച്ചയായ ചോര്‍ച്ച മൂലം കെട്ടിടത്തിലെ ഇരുമ്പ് തൂണുകളും, ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ റൂമുകളുടെ അടിത്തറയും അടക്കം ദ്രവിച്ച നിലയിലാണ്. ഒട്ടേറെ പ്രായമായവരും മറ്റും താമസിക്കുന്ന ഫ്‌ലാറ്റില്‍ ലിഫ്റ്റ് സംവിധാനമില്ല.

ഇടിമിന്നല്‍ പ്രതിരോധ സംവിധാനം ഫ്‌ലാറ്റിലെ എര്‍ത്തുമായി ബന്ധപ്പെടുത്തിയിട്ടില്ല. ഇത് വലിയ അപകടം ഉണ്ടാകാന്‍ സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍ എത്രയും വേഗം മാന്യമായ താമസസ്ഥലത്തേക്ക് അന്തേവാസികളെ പുനരധിവസിപ്പിക്കണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ഒക്ടോബര്‍ 12 ന് ഡെപ്യൂട്ടി കലക്ടര്‍, ജിസിഡിഎ, കൊച്ചി കോര്‍പ്പറേഷന്‍, റവന്യൂ ഉദ്യോഗസ്ഥര്‍, ഫ്‌ലാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്കൊപ്പമാണ് അമിക്കസ് ക്യൂറി മുണ്ടംവേലിയിലെ പി ആന്റ് ടി ഫ്‌ലാറ്റ് സമുച്ചയത്തില്‍ പരിശോധന നടത്തിയത്.

Mundamveli flat complex
സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്
Mundamveli flat complex
മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം'
Summary

Mundamveli flats are not fit for habitation, Amicus Curiae reports to High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com