നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനായ ശേഷം തിയേറ്ററിലെത്തുന്ന ദിലീപ് ചിത്രമാണ് ഭഭബ. ചിത്രത്തിന് വലിയ സ്വീകരണമായിരുന്നു ദിലീപ് ആരാധകര്‍ നല്‍കിയത്. ദിലീപിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും ഭഭബയെന്നാണ് ആരാധകര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ബോക്‌സ് ഓഫീസ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത് മറ്റൊന്നാണ്.
ആദ്യ ദിവസം പൂര്‍ത്തിയാകുമ്പോള്‍ തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് ഭഭബയ്ക്ക് ലഭിച്ചത്. പിന്നാലെയുള്ള ദിവസങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നു. ഇതിന് പുറമെയാണ് നടി ആക്രമിക്കപ്പെട്ട കേസിന് ആസ്പദമായ സംഭവത്തെയടക്കം പരിഹസിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ സിനിമയിലുണ്ടെന്ന വിമര്‍ശനം ഉയരുന്നത്.
തട്ടിക്കൊണ്ടു പോകലിനെ തമാശയാക്കുന്നു, റേപ്പ് ജോക്ക് നോര്‍മലൈസ് ചെയ്യുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ നേരിട്ട ഭഭബ കാലത്തിനൊത്ത് ഉയരാത്ത സൃഷ്ടിയാണെന്നും സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു. ഇതിനിടെ ചിത്രത്തിലെ മറ്റൊരു രംഗവും ചര്‍ച്ചയായി മാറിയിരിക്കുകയാണ് സിനിമയില്‍. ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഇന്‍ട്രോ രംഗമാണ് വിമര്‍ശിക്കപ്പെടുന്നത്.
നാടിനെ ഞെട്ടിച്ചൊരു സംഭവത്തിലുള്ള പ്രതികരണം മാധ്യമങ്ങളുമായി പങ്കുവെക്കുകയാണ് ഈ രംഗത്തില്‍ ധ്യാനിന്റെ കഥാപാത്രം. ''ഈ സംഭവത്തോടുള്ള എന്റെ പ്രതികരണം ഞാന്‍ അകത്ത് ഉന്നയിക്കും. തുടര്‍ന്ന് അവരുടെ ഭാഗത്തു നിന്ന് ഒരു സ്‌റ്റേറ്റ്‌മെന്റോ പ്രതികരണമോ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അത് ഉണ്ടായില്ലെങ്കില്‍ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്'' എന്നാണ് ധ്യാന്‍ പറയുന്നത്.
ഈ രംഗവും ഡയലോഗും നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ അന്വേഷണം വന്ന സമയത്ത് പൃഥ്വിരാജ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണവും തമ്മിലുള്ള സാമ്യതയാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. അമ്മയുടെ യോഗത്തിന് മുമ്പാകെ മാധ്യമങ്ങളെ കണ്ട പൃഥ്വിരാജ് പറഞ്ഞ അതേ വാക്കുകളാണ് ചിത്രത്തില്‍ ധ്യാന്‍ പറയുന്നതെന്നും ഇത് ബോധപൂര്‍വ്വം തന്നെ ഉള്‍പ്പെടുത്തിയതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. ബോധമുള്ളവര്‍ ഇങ്ങനെ ചെയ്യില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Social media says Dhyan Sreenivasan's press meet scene in BhaBhaBa was a deliberate attempt to insult Prithviraj.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates