ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ് ഷാജി പാപ്പനും കൂട്ടരും. രണ്ടാം വാരാന്ത്യം പിന്നിടുമ്പോൾ 111 കോടിക്ക് മുകളിലാണ് 'ആട് 3'യുടെ ആഗോള ഗ്രോസ് കളക്ഷൻ. മിഥുൻ മാനുവൽ തോമസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ വമ്പൻ വിജയം ആഘോഷിച്ചു കൊണ്ട് അണിയറ പ്രവർത്തകർ ആട് 3 യുടെ പുതിയ സക്സസ് ടീസറും റിലീസ് ചെയ്തിട്ടുണ്ട്.
ചിത്രത്തിലെ അതീവ രസകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയാണ് സക്സസ് ടീസർ ഒരുക്കിയിരിക്കുന്നത്. ലോകം മുഴുവൻ ഹൗസ്ഫുൾ ഷോകളുമായി, ചിത്രം പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ട് മുന്നേറുകയാണ്. ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ്, വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചത്. മെഗാ കാൻവാസിൽ എത്തിയ ചിത്രം മഹാവിജയമായി മാറുമ്പോൾ ആട് ഫ്രാഞ്ചൈസ് മലയാള സിനിമയിലെ ഒരു ഗെയിം ചേഞ്ചർ കൂടിയായി മാറിക്കഴിഞ്ഞു.
മലയാളത്തിലെ നൂറു കോടി ക്ലബിലെത്തുന്ന പതിനാലാമത്തെ മാത്രം ചിത്രമായ ആട് 3, ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും, ആദ്യ 100 കോടി ചിത്രവുമാണ്. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റായ ചിത്രം, ഫ്രൈഡേ ഫിലിം ഹൗസിന്റെ ചരിത്രത്തിലെ ആദ്യ 100 കോടിയും കാവ്യ ഫിലിംസിൻ്റെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രമെന്ന നേട്ടവും സ്വന്തമാക്കി.
ഓരോ ദിനം പിന്നിടുമ്പോഴും കേരളത്തിലും കേരളത്തിന് പുറത്തും വിദേശ മാർക്കറ്റിലും ചിത്രത്തിന് അഭൂതപൂർവമായ ജനപിന്തുണ ആണ് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ വലിയ തിരക്കാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. ജയസൂര്യ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.
ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫൺ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം ഇതിനോടകം 42 കോടിയോളം ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ഗൾഫ് മാർക്കറ്റിലും തകർപ്പൻ ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, മ്യൂസിക്, ഒറിജിനൽ തീം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി,
മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് ഡയറക്ടർ - ജിഷ്ണു ആർ ദേവ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ (സപ്ത റെക്കോർഡ്‌സ്), വരികൾ- മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: പ്രേംനാഥ്, റോബിൻ വര്ഗീസ്,
ഡിഐ ഹ്യൂസ് & ടോൺസ് കളർ ഹബ് കളറിസ്റ്റ്- ഷൺമുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, ടൈറ്റിൽ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates