ആടുജീവിതം പോസ്റ്റര്‍ ഫെയ്സ്ബുക്ക്
Entertainment

'ആടുജീവിതം' പ്രഖ്യാപിച്ചതിലും നേരത്തെ; റിലീസ് തീയതി മാറ്റി

മാർച്ച് 28ന് ചിത്രം തിയറ്ററുകളിൽ എത്തും

Author : സമകാലിക മലയാളം ഡെസ്ക്

കാത്തിരിപ്പിന് നീളം കുറയുന്നു. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം തീരുമാനിച്ചിരുന്നതിലും നേരത്തെ തീയറ്ററുകളില്‍ എത്തും. മാർച്ച് 28ന് ചിത്രം തിയറ്ററുകളിൽ എത്തും. ഏപ്രില്‍ 10-ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. ബെന്യാമിന്റെ പ്രശസ്ത നോവലായ 'ആടുജീവിത'ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. എആർ റഹ്മാനാണ് ചിത്രത്തിന് സം​ഗീതം നൽകുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പന നിർവഹിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, ഇന്ത്യൻ നടൻ കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സുനിൽ കെ എസ്സും, എഡിറ്റിംഗ് ശ്രീകർ പ്രസാദും ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്‍

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍