എആർ റഹ്മാൻ/ ഫെയ്‌സ്‌ബുക്ക് 
Entertainment

എആർ റഹ്‌മാന് 57-ാം പിറന്നാൾ; സർപ്രൈസ് വിഡിയോ ഒരുക്കി ആടുജീവിതം ടീം

ഒരിടവേളയ്ക്കു ശേഷമാണ് റഹ്മാൻ ആടുജീവിതത്തിലൂടെ മലയാള സിനിമകളിലേക്ക് മടങ്ങിയെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ആർ റഹ്മാന് പിറന്നാൾ ആശംസകൾ നേർന്ന് ആടുജീവിതം ടീം. ആടുജീവിതത്തിനായി റഹ്മാൻ ചിട്ടപ്പെടുത്തിയ സംഗീതം പശ്ചാത്തലമാക്കി അദ്ദേഹത്തിന്റെ വിവിധ ദൃശ്യങ്ങൾ കോർത്തിണക്കിയുള്ള ഒരു വിഡിയോയാണ് 57ാം പിറന്നാൾ ദിനത്തിൽ സമ്മാനമായി നൽകിയത്. സംവിധായകൻ ബ്ലസിയാണ് വിഡിയോ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്. 

ഒരിടവേളയ്ക്കു ശേഷമാണ് റഹ്മാൻ ആടുജീവിതത്തിലൂടെ മലയാള സിനിമകളിലേക്ക് മടങ്ങിയെത്തുന്നത്. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകനായി എത്തുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

അമല പോൾ ആണ് നായിക. ജിമ്മി ജീന്‍ ലൂയിസ്, റിക്ക് അബി, താലിബ് അല്‍ ബലൂഷി, കെആര്‍ ഗോകുല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിനു വേണ്ടി ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത്.നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ 2022 ജൂലൈ 14നാണ് സമാപിച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT