ആകാശംലോ ഒക താര എക്സ്
Entertainment

തെലുങ്കിൽ അടുത്ത ഹിറ്റടിക്കാൻ ദുൽഖർ; 'ആകാശംലോ ഒക താര'യ്ക്ക് തുടക്കം

ഇന്ന് ഹൈദരാബാദിൽ‌ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു.

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ വർഷം ദുൽഖർ സൽമാൻ നായകനായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ലക്കി ഭാസ്കർ. തെലുങ്കിൽ‌ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ ദുൽഖറിന്റെ മറ്റൊരു തെലുങ്ക് ചിത്രവും പ്രഖ്യാപിച്ചിരുന്നു. ആകാശംലോ ഒക താര എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങിന് തുടക്കമായിരിക്കുകയാണ്. ഇന്ന് ഹൈദരാബാദിൽ‌ വച്ച് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ദുൽഖർ സൽമാൻ ഉൾപ്പെടെ ചിത്രത്തിന്റെ അണിയറപ്രവർത്തകരെല്ലാം പൂജ ചടങ്ങിൽ പങ്കെടുത്തു.

സാവിത്രി, ദയ എന്നീ വെബ് സീരിസിലൂടെ ശ്രദ്ധേയനായ പവൻ സദിനേനിയാണ് ആകാശം ലോ ഒക താര സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമ, ലൈറ്റ്‌ബോക്‌സ് മീഡിയ, ഗീത ആർട്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുജിത് സാരംഗ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT