Aamir Khan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

സിനിമയ്ക്ക് വേണ്ടിയുള്ള രൂപ മാറ്റമല്ല ഇതെന്ന് ആമിർ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നടൻ ആമിർ ഖാന്റെ സോൾട്ട് ആൻ‌ഡ് പെപ്പർ ലുക്കാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. നരച്ച മുടിയുമായി പൊതുവേദിയിലെത്തിയ താരത്തെ കണ്ട പലരും അമ്പരന്നു. മുംബൈയിൽ നടന്ന സെലിബ്രേറ്റ് സിനിമ ഫെസ്റ്റിവൽ 2026ന്റെ ഭാഗമായി സംവിധായകൻ സുഭാഷ് ഘായിക്കൊപ്പം പങ്കെടുത്ത ചർച്ചയിലാണ് ആമിർ പുതിയ ലുക്കിലെത്തിയത്.

പൂക്കള്‍ ഡിസൈനുള്ള ഷർട്ടും കറുത്ത പാന്റും കണ്ണടയും ധരിച്ച ലുക്കിലാണ് ആമിറിനെ കാണാനാവുക. പുതിയ സിനിമയ്ക്കു വേണ്ടിയുള്ള മേക്കോവറാകും ഇതെന്നാണ് അവിടെ കൂടിയ മാധ്യമ പ്രവർത്തകരടക്കം ചിന്തിച്ചത്. ഇക്കാര്യം ആമിറിനോട് ചോദിക്കുകയും ചെയ്തു.

"സിനിമയ്ക്ക് വേണ്ടിയുള്ള രൂപ മാറ്റമല്ല ഇതെന്ന് ആമിർ പറഞ്ഞു. ഈ ലുക്കിൽ പ്രത്യേകിച്ചൊന്നുമില്ല. മുടി ഡൈ ചെയ്യുന്നത് ഞാൻ നിർത്തി. അത് ഭയങ്കര ബോറായി തുടങ്ങി". -എന്നാണ് ആമിർ പറഞ്ഞത്. എന്നാൽ ആമിറിന്റെ വാക്കുകൾ സുഭാഷ് ഘായിക്ക് അത്ര വിശ്വാസമായില്ല.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

താരത്തിന്റെ പുതിയ രൂപത്തിന് പിന്നിൽ അടുത്ത സിനിമയിലെ കഥാപാത്രമുണ്ടാകാമെന്ന് അദ്ദേഹം തമാശയായി സൂചിപ്പിച്ചു. ആമിറിനെ ഇങ്ങനെ വ്യത്യസ്തമായൊരു ലുക്കിൽ കണ്ടാൽ മനസ്സിലാക്കണം, ഏതെങ്കിലും കഥാപാത്രത്തെക്കുറിച്ച് പഠിക്കുകയായിരിക്കും എന്നായിരുന്നു സുഭാഷ് ഘായിയുടെ പ്രതികരണം.

Aamir Khan appeared in a salt and pepper hair look.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാം

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബം​ഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

വിമാന യാത്രക്കാരുടെ പോക്കറ്റ് കീറും, ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; ആഭ്യന്തര സർവീസിന് 1,200 രൂപ വരെ കൂടും

വോട്ടര്‍ പട്ടിക: പേരുചേര്‍ക്കല്‍ പ്രത്യേക യജ്ഞം 15 മുതല്‍

റെയിൽ ഗതാഗതത്തിലെ വലിയ തടസ്സമൊഴിയുന്നു; ഷൊർണ്ണൂർ - വള്ളത്തോൾ നഗർ പാത ഇരട്ടിപ്പിക്കലിന് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം