'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?

ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങൾക്കൊപ്പം പുതിയ താരങ്ങളെയും അണിനിരത്തിയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.
Jailer 2
Jailer 2
Updated on: 
2 min read

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ കേരളത്തിൽ പുലർച്ചെ 6 മണിക്ക് ആരംഭിക്കും. ഒക്ടോബർ 15ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 10 മണിക്ക് തുടങ്ങും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്ക് വിതരണാവകാശം സ്വന്തമാക്കിയ ചിത്രത്തിന് കേരളത്തിൽ ഓൾ ടൈം റെക്കോർഡ് റിലീസാണ് ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കർണാടകയിൽ വിതരണം ചെയ്യുന്നതും ശ്രീ ഗോകുലം മൂവീസ് ആണ്.

ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലർ’ക്ക് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ‘ജയിലർ 2’ പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങൾക്കൊപ്പം പുതിയ താരങ്ങളെയും അണിനിരത്തിയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തിയ മോഹൻലാലും ശിവ രാജ്കുമാറും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ട്രെയ്‌ലറിൽ മോഹൻലാലിനെ മാസ് ലുക്കിൽ അവതരിപ്പിച്ചതും മലയാളി പ്രേക്ഷകർക്കിടയിൽ ചിത്രത്തിന്റെ ആവേശം വർധിപ്പിച്ചിട്ടുണ്ട്.

പുലർച്ചെ 6 മണിക്ക് ആരംഭിക്കുന്ന ആദ്യ പ്രദർശനം ഉൾപ്പെടെ കേരളത്തിലെ വമ്പൻ റിലീസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുന്നതോടെ ചിത്രത്തിന്റെ ആദ്യ ദിന ബുക്കിംഗിലും വലിയ പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിലുള്ള മാസ് ആക്ഷൻ എന്റർടെയ്നറായിരിക്കും രണ്ടാം ഭാഗമെന്ന സൂചന നൽകിയിരുന്നു. ആക്ഷൻ രംഗങ്ങൾ, പഞ്ച് ഡയലോഗുകൾ, സ്റ്റൈലിഷ് അവതരണം, വൈകാരിക രംഗങ്ങൾ, നെൽസൺ ദിലീപ്കുമാറിന്റെ ബ്ലാക്ക് ഹ്യൂമർ എന്നിവയ്ക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ട്രെയ്‌ലറിന്റെ പ്രധാന ആകർഷണങ്ങളാണ്. ചിത്രത്തിലെ ‘അല്ല ബോലലോ’ ഉൾപ്പെടെയുള്ള ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

സുരാജ് വെഞ്ഞാറമൂട്, എസ്. ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ദിലീപ് എന്ന് പേരുള്ള കഥാപാത്രമായി അതിനിർണായകമായ വില്ലൻ വേഷത്തിലാണ് ചിത്രത്തിൽ സുരാജ് എത്തുന്നതെന്ന സൂചനയും ട്രെയ്‌ലർ നൽകിയിട്ടുണ്ട്.

ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ: ആർ. നിർമ്മൽ,സംഗീതം: അനിരുദ്ധ് രവിചന്ദർ,പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി'സൂസ,കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ. ജി, സൗണ്ട് ഡിസൈൻ: സുരേൻ ജി, എസ്. അളഗിയകൂത്തൻ,കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡിഐ ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വിഎഫ്എക്സ് പ്രൊഡ്യൂസർ: സന്തോഷ് രാജു,മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്,സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, പിആർഒ: ശബരി

Jailer 2
സൂര്യയുടെ 'സീനി'ലെ ആദ്യ ഗാനമെത്തി; നസ്രിയയുടെ ആക്ഷനുമായി 'ആതി ഇവ യാരാ'
Jailer 2
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്
Jailer 2
'ചിലര്‍ നമ്മളെ വലിച്ച് താഴെയിടാന്‍ കാശ് മുടക്കും'; 'ഫ്രീ പിആര്‍' എന്ന് പ്രതിഭ; ഐഐ വിഡിയോകള്‍ക്കെതിരെ നടി
Summary

Jailer 2 to have 6 am shows in Kerala release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com