

നാന പടേക്കറെ അനുസ്മരിച്ച് ഷാരൂഖ് ഖാന്‍. ആദ്യമായി നാന പടേക്കറെ കണ്ടത് മുതല്‍ അദ്ദേഹം തനിക്ക് നല്‍കിയ മറക്കാനാകാത്ത ഉപദേശം വരെ ഷാരൂഖ് ഖാന്‍ പങ്കുവെക്കുന്നുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന്റെ ഓര്‍മകളും ഷാരൂഖ് ഖാന്‍ പങ്കുവെക്കുന്നുണ്ട്. ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെയാണ് ഷാരൂഖ് ഖാന്‍ നാനയെ ഓര്‍മിച്ചത്. ആ വാക്കുകളിലേക്ക്:
''അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍, അമ്പരപ്പും പരുങ്ങലും കാരണം ഞാന്‍ മുടിയിലൂടെ കൈയ്യോടിച്ചു. അദ്ദേഹം എന്റെ കൈ തട്ടി മാറ്റി 'ഹീറോയെ പോലെ മുടി ആക്കരുത്, നീ നടനാണ്' എന്നു പറഞ്ഞു. അദ്ദേഹം നമ്മളെ സുഖിപ്പിക്കില്ല. നമ്മള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതാകില്ല പറയുക. നമ്മള്‍ കേള്‍ക്കണ്ടത് എന്താണോ അതാകും പറയുക. അതായിരുന്നു നാന. സ്‌ട്രെയിറ്റ്‌ഫോര്‍വേര്‍ഡ്. റഫ്, സത്യസന്ധം. പിന്നെ ഏറ്റവും മനോഹരമായ ചിരിയും.
തന്റെ സ്‌നേഹം പ്രകടിപ്പിക്കാന്‍ നാനയ്ക്ക് അദ്ദേഹത്തിന്റേതായ വഴികളുണ്ടായിരുന്നു. ആദ്യം നിങ്ങളോട് കയര്‍ത്ത് സംസാരിക്കും. മൂന്നാമത്തെയോ നാലാമത്തെയോ ഇന്‍സള്‍ട്ടിന് ഇടയിലാകും അദ്ദേഹം കെട്ടിപ്പിക്കുകയായിരിന്നുവെന്ന് മനസിലാവുക. അദ്ദേഹം എന്നെ സ്‌നേഹിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തേയും സ്‌നേഹിച്ചിരുന്നു.
അദ്ദേഹം വഴികാട്ടിയായിരുന്നു, ഗുരുവായിരുന്നു, വിമര്‍ശനകനും എന്നേയും തനിക്ക് ചുറ്റുമുണ്ടായിരുന്ന എല്ലാവരേയും കാരംസില്‍ പരാജയപ്പെടുത്തുകയും ആ വിജയം ആഘോഷിക്കുകയും ചെയ്തിരുന്ന കൂട്ടുകാരനുമായിരുന്നു. നാന, നിങ്ങളുടെ തീവ്രതയും, പൊട്ടിച്ചിരിയും, ഭ്രാന്തും, സ്‌നേഹവും എന്നും ഞങ്ങളുടെ കൂടെയുണ്ടാകും. നമുക്ക് കൂടുതല്‍ സംസാരിക്കാനും, ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ഒരു കപ്പ് ചായ പങ്കിടാനും ഒരിക്കല്‍ കൂടെ കാരംസ് കളിക്കാനും സാധിച്ചിരുന്നുവെങ്കില്‍...
നിങ്ങളുടെ വിയോഗം വിടവ് സൃഷ്ടിക്കുന്നത് സിനിമാ ലോകത്ത് മാത്രമല്ല, എല്ലാ ഇന്ത്യാക്കാരുടേയും ഈ ലോകത്തിന്റേയും ഹൃദയത്തിലും കൂടെയാണ്. എനിക്ക് പറയാന്‍ സാധിക്കുന്നത് ഒന്ന് മാത്രമാണ്. നിങ്ങളെ ഞാന്‍ വല്ലാതെ മിസ് ചെയ്യും. 'ഹീറോ ആകാന്‍ വേണ്ടി ഉള്ളിലെ നടനെ നഷ്ടപ്പെടുത്തരുത്' എന്ന നിങ്ങളുടെ വാക്കുകള്‍ അവസാനം വരെ എന്റെ ഹൃദയത്തിലുണ്ടാകും.
നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. അള്ളാഹ് നിങ്ങളെ അനുഗ്രഹിക്കട്ടെ നാനാ. നിങ്ങളുടെ സാന്നിധ്യം സ്വര്‍ഗത്തെ അനുഗ്രഹീതമാക്കും. ഒരു മാസ്റ്റര്‍ ആക്ടറും, അപരാജിതനായ കാരം ചാമ്പ്യനും. ലവ് യു, മിസ് യു ഡിയര്‍ലി. വല്ലാതെ നേരത്തെയായിപ്പോയി എന്റെ നായക നടനേ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates