

നടൻ നാന പടേക്കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ് സിനിമാ ലോകവും അദ്ദേഹത്തിന്റെ ആരാധകരും. അദ്ദേഹം അഭിനയിച്ച ഐക്കണിക് രംഗങ്ങളുമെല്ലാം ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്.
മെത്തേഡ് ആക്ടറും പകരം വയ്ക്കാനില്ലാത്ത നടനുമൊക്കെയാണെങ്കിലും നാന പടേക്കറിനെ പുതുതലമുറ ആഘോഷമാക്കിയത് അദ്ദേഹത്തിന്റെ കോമഡികളിലൂടെയായിരുന്നു. സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട 'മീം' താരം കൂടിയാണ് നാന. സോഷ്യൽ മീഡിയ ആഘോഷമാക്കിയ അദ്ദേഹത്തിന്റെ മീമുകളും ആരാധകരിപ്പോൾ പങ്കുവയ്ക്കുന്നുണ്ട്.
2007-ൽ പുറത്തിറങ്ങിയ 'വെൽക്കം' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഡയലോഗ് ആർക്കാണ് മറക്കാനാവുക ?. ചിത്രത്തിൽ ഒരു ഗുണ്ടാത്തലവനായി വേഷമിട്ട നാന പടേക്കർ, തന്റെ ദേഷ്യം നിയന്ത്രിക്കാനായി 'കൺട്രോൾ, കൺട്രോൾ.. ഉദയ്' എന്ന് സ്വയം പറയുന്ന രംഗം ചിരിയുടെ മാലപ്പടക്കം തീർത്തിരുന്നു.
മാത്രമല്ല, വാട്സാപ്പ് ചാറ്റുകളിലും വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു ശ്രദ്ധേയമായ GIF ആയും ആ രംഗം മാറി. 'വെൽക്കം' എന്ന സിനിമയിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ച മറ്റൊരു അവിസ്മരണീയമായ രംഗമായിരുന്നു നാനാ പടേക്കർ അവതരിപ്പിച്ച ഉദയ് ഷെട്ടി എന്ന കഥാപാത്രം എല്ലാ ദിവസവും ബിസിനസ്സ് ആവശ്യങ്ങൾക്കായി പുറപ്പെടുന്നതിന് മുൻപ് സ്വയം ആരതി ഉഴിയുന്നത്.
സ്വയം സ്നേഹിക്കുന്നതിന്റെ (self-love) മികച്ചൊരു ഉദാഹരണമായ ഈ രംഗം ശ്രദ്ധ നേടിയിരുന്നു. നാനാ പടേക്കർ ഓടുന്ന സീൻ വളരെ പ്രശസ്തമായ മറ്റൊരു മീം ആണ്. സഞ്ജയ് ലീല ബൻസാലിയുടെ 'ഖാമോഷി' എന്ന ചിത്രത്തിലെ രംഗമാണിത്.
'റിയാക്ഷൻ മീം' ആയിട്ടാണ് ഈ രംഗത്തെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിപ്പോൾ. ഗോവയിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു നാന പടേക്കർ അന്തരിച്ചത്. 75 വയസ്സായിരുന്നു. വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates