

ഈ വർഷം ജൂൺ 27 നായിരുന്നു സംവിധായകനും നടനുമായ ഭാഗ്യരാജ് ഈ ലോകത്തോട് വിട പറഞ്ഞത്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വേർപാട് ഇനിയും പ്രിയപ്പെട്ടവർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ഭാഗ്യരാജിനെ അനുസ്മരിക്കുന്ന ഒരു ചടങ്ങിൽ അദ്ദേഹത്തിന്റെ മകനും നടനുമായ ശന്തനു ഭാഗ്യരാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ ഒരു ആഗ്രഹം കാണാതെ ആണ് അച്ഛൻ പോയതെന്നും അതിൽ തനിക്കിപ്പോഴും വിഷമമുണ്ടെന്നും പറയുകയാണ് ശന്തനു. "അപ്പ, അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തിരക്കഥയിൽ എഴുതാറുള്ളത്. നമ്മൾ എഴുതുന്ന കഥ ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ടിരിക്കണം. ഇല്ലെങ്കിൽ അതൊരു നല്ല കഥയാകില്ലെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.
അത്രത്തോളം യഥാർഥ ജീവിതവുമായി അദ്ദേഹം കണക്ട് ചെയ്ത് എഴുതിയതുകൊണ്ട് മാത്രമാണ് അതെല്ലാം പ്രേക്ഷക മനസിൽ ഇത്രയും കാലമായിട്ടും നിലനിൽക്കുന്നത്. സത്യസന്ധമായി പറയുകയാണെങ്കിൽ ഞാനും അപ്പയും തമ്മിലങ്ങനെ തിരക്കഥയെക്കുറിച്ചൊന്നും സംസാരിക്കാറില്ലായിരുന്നു. കാരണം ഞാൻ തുടങ്ങിയത് തന്നെ അഭിനയത്തിലൂടെയാണ്.
മറ്റൊരു കാര്യമോർത്ത് എനിക്കിപ്പോഴും വിഷമമുണ്ട്. ഒരു മൂന്നോ നാലോ മാസം മുൻപ്, ഞാൻ പതിയെ പതിയെ എഴുതാൻ തുടങ്ങിയിരുന്നു. ഞാൻ എഴുതാൻ തുടങ്ങി. പക്ഷേ അതെന്റെ അപ്പയ്ക്ക് അറിയില്ല. എന്റെ ആദ്യത്തെ കഥ എഴുതി പൂർത്തിയാക്കിയ ശേഷം അപ്പയുടെ അടുത്ത് പോയി പറയണമെന്ന് കരുതിയിരിക്കുകയായിരുന്നു ഞാൻ.
അപ്പ മരിച്ച അന്ന് ഞാൻ എഴുത്ത് നിർത്തിയതാണ്. പിന്നെ ഞാൻ എഴുതിയിട്ടേയില്ല. എനിക്ക് ആ റൈറ്റിങ് പാഡ് എടുക്കാൻ പോലുമുള്ള മനസ് വരുന്നില്ല. കാരണം അത് കാണുമ്പോൾ മുതൽ, അപ്പ എന്ത് ചെയ്യുകയായിരിക്കും, അപ്പ എന്താണ് ചിന്തിക്കുന്നത് എന്നൊക്കെ എന്റെ മനസിൽ വരും.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
അത് എഴുതി കഴിഞ്ഞ ശേഷം അപ്പയോട് പോയി അഭിപ്രായം ചോദിക്കാനായിരുന്നു ഞാനിരുന്നത്. പക്ഷേ അത് സംഭവിച്ചില്ല. പക്ഷേ തീർച്ചയായും ഒരു ദിവസം ഞാനത് തിരിച്ചെടുക്കും, എഴുതി തുടങ്ങും. എന്റെ അച്ഛൻ അതിൽ അഭിമാനിക്കുമെന്ന് എനിക്കുറപ്പുണ്ട്". - ശന്തനു പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates