കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ആമിർ ഖാൻ/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഗ്രൗണ്ടില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ആമിര്‍ ഖാന്‍; വിഡിയോ വൈറലായതിന് പിന്നാലെ ചീത്തവിളി

സിക്‌സും ഫോറുമെല്ലാം അടിച്ചു പറത്തിയെങ്കിലും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്


വീടിന് വെളിയില്‍ ഇറങ്ങി കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍. ഇന്നലെയാണ് മുംബൈയിലെ ആരാം നഗറില്‍ താരം ക്രിക്കറ്റ് കളിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നത്. ചെറിയ കുട്ടികള്‍ക്കൊപ്പമായിരുന്നു കളി. സിക്‌സും ഫോറുമെല്ലാം അടിച്ചു പറത്തിയെങ്കിലും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇരയാവുകയാണ് താരം. ക്രിക്കറ്റ് കളിക്കുന്ന സമയത്ത് മാസ്‌ക് ധരിക്കാതിരുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. 

കുട്ടികളുടെ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് താരം കളിക്കാന്‍ ഇറങ്ങിയത്. സൂപ്പര്‍താരത്തിന്റെ കളി നോക്കി നില്‍ക്കുന്ന കുട്ടികളേയും വിഡിയോയില്‍ കാണാം. കുറച്ചു ബോളുകള്‍ കളിച്ച ശേഷം താരം നിലത്തുവെച്ചിരുന്ന തന്റെ മാസ്‌ക് ഉള്‍പ്പടെയുള്ള സാധനങ്ങള്‍ എടുത്തു. അതിനു ശേഷം അവിടെയുണ്ടായിരുന്ന കുട്ടികള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വിഡിയോയിലുണ്ട്. വിഡിയോയില്‍ ആരും തന്നെ മാസ്‌ക് ധരിച്ചിട്ടില്ല. കുട്ടികളുടെ അടുത്തു നിന്ന് പോരുമ്പോള്‍ താരം മാസ്‌ക് ധരിക്കുന്നുണ്ട്. 

വിഡിയോ വൈറലായതിന് പിന്നാലെയാണ് വിമര്‍ശനം ശക്തമായത്. നടന്‍ കിശ്വര്‍ മര്‍ച്ചന്റ് ഉള്‍പ്പടെയുള്ള നിരവധി പേര്‍ വിമര്‍ശനവുമായി എത്തി. അവരില്‍ ആരും മാസ്‌ക് ധരിച്ചിട്ടില്ല, എങ്ങനെയാണ്? എന്തുകൊണ്ടാണ്? എന്നാണ് കിഷ്വെര്‍ കുറിച്ചത്. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് കമന്റ് ചെയ്തത്. അവര്‍ക്ക് ആര്‍ക്ക് മരണത്തില്‍ പേടിയില്ലാത്തതുകൊണ്ടാകും എന്നായിരുന്നു ഒരാളുടെ കമന്റ്. 

എന്നാല്‍ അമീറിന് പിന്തുണയുമായും നിരവധി ആരാധകരെത്തി. ക്രിക്കറ്റ് കളിക്കുമ്പോള്‍ ആരാണ് മാസ്‌ക് ധരിക്കുക എന്നാണ് അവരുടെ ചോദ്യം. കളിക്കുമ്പോള്‍ ശ്വാസം ആവശ്യമാണെന്നും മാസ്‌ക് ധരിക്കുകയാണെങ്കില്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുമെന്നാണ് കമന്റുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'വോട്ടെണ്ണലിന്റെ ദൃശ്യങ്ങൾ കാണാനില്ല'; തെരഞ്ഞെടുപ്പ് കമ്മിഷനെ കുടഞ്ഞ് സുപ്രീം കോടതി

പ്രേം നസീര്‍ ജന്മശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കാര്‍; നാലുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം