ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Entertainment

'നല്ല സ്‌നേഹമുള്ള പയ്യനാണ്'; മകളുടെ വിവാഹ തിയതി പങ്കുവച്ച് ആമിര്‍ ഖാന്‍

നുപുറിനെ മകനെപ്പോലെയാണ് കാണുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ ആമിര്‍ഖാന്റെ മകള്‍ ഇറ ഖാന്റേയും കാമുകന്‍ നുപുര്‍ ശിഖാരെയുടേയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇപ്പോള്‍ മകളുടെ വിവാഹ തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ആമിര്‍. അടുത്ത വര്‍ഷം ജനുവരി മൂന്നിനായിരിക്കും വിവാഹം എന്നാണ് താരം വ്യക്തമാക്കിയത്. 

ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. ജനുവരി 3ന് ഇറ വിവാഹിതയാവുകയാണ്. അവള്‍ തന്നെയാണ് പയ്യനെ തെരഞ്ഞെടുത്തത്. അവന്‍ ട്രെയിനറാണ്. പോപ്പോയിയെ പോലെ അവന് കൈകളുണ്ട് പക്ഷേ പേര് നുപുര്‍ എന്നാണ്. നല്ല സ്‌നേഹമുള്ള പയ്യനാണ്. ഇറ വിഷാദത്തില്‍ ബുദ്ധിമുട്ടുമ്പോള്‍ അവന്‍ കൂടെയുണ്ടായിരുന്നു. അവള്‍ക്കൊപ്പം നിന്നത് അവനായിരുന്നു. അവള്‍ക്കു വേണ്ട മാനസിക പിന്തുണ നല്‍കി. അവര്‍ ഒന്നിച്ച് സന്തോഷമായിരിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നുണ്ട്.- ആമിര്‍ ഖാന്‍ പറഞ്ഞു. 

നുപുറിനെ മകനെപ്പോലെയാണ് കാണുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. മകളുടെ വിവാഹം തനിക്ക് വളരെ വൈകാരികമായിരിക്കും എന്നാണ് ആമിര്‍ പറയുന്നത്. ആ ദിവസം എന്നെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് വീട്ടില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. എന്റെ ചിരി പോലെ കണ്ണീരിനേയും എനിക്ക് നിയന്ത്രിക്കാനാവില്ല.- താരം കൂട്ടിച്ചേര്‍ത്തു. 

ആമിറിന്റെ ഫിറ്റ്‌നസ് കോച്ചായിരുന്നു നുപുര്‍. 2020ലാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് അടുത്ത സുഹൃത്തുക്കളായി. നുപുറുമായി പ്രണയത്തിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഇറ തന്നെ പങ്കുവച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത