കൂലി (Coolie) വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ട്രെയ്‌ലർ ലോഞ്ചിൽ 'കൂലി സ്റ്റൈലിൽ' ആമിറിന്റെ സർപ്രൈസ് എൻട്രി; 'ഇതാണ് ഞങ്ങൾ കാത്തിരുന്നതെന്ന്' ആരാധകർ- വിഡിയോ

നാ​ഗാർജുന, ആമിർ ഖാൻ എന്നിവരും ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാനെത്തി.

സമകാലിക മലയാളം ഡെസ്ക്

ലോകേഷ് കനകരാജ്- രജനികാന്ത് കൂട്ടുകെട്ടിന്റെ കൂലി പ്രേക്ഷകരിലേക്കെത്താൻ ഇനി ഏതാനും ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ. ഓ​ഗസ്റ്റ് 14 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ചിത്രത്തിന്റെ ട്രെയ്‌ലർ ലോ‍‍ഞ്ച് കഴിഞ്ഞ ​ദിവസം ചെന്നൈയിൽ വച്ച് നടന്നിരുന്നു. രജനികാന്ത് അടക്കമുള്ള താരങ്ങൾ പരിപാടിയിൽ പങ്കെടുത്തിരുന്നു. നാ​ഗാർജുന, ആമിർ ഖാൻ എന്നിവരും ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാനെത്തി.

കൂലിയിലെ ആമിർ ഖാന്റെ ലുക്ക് നേരത്തെ തന്നെ ആരാധകർക്കിടയിൽ വൈറലായി മാറിയിരുന്നു. കൂലി ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ ആമിർ ഖാൻ വീണ്ടും സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. കൂലി സിനിമയിലെ അതേ ലുക്കിൽ സർപ്രൈസ് ആയാണ് ആമിർ ഖാൻ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ ആരാധകർക്ക് മുന്നിലെത്തിയത്.

കറുപ്പ് നിറത്തിലെ ഡെനിം ജാക്കറ്റ് തോളിലിട്ടുള്ള ആമിർ ഖാന്റെ വരവ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. ആമിറിന്റെ സ്വാ​ഗിനെയും സ്റ്റൈലിനെയും പ്രശംസിച്ചാണ് ആരാധകർ രം​ഗത്തെത്തിയിരിക്കുന്നത്. രജനികാന്തിനെ കണ്ട ഉടനെ അദ്ദേഹത്തിന്റെ കാലിൽ തൊട്ട് അനു​ഗ്രഹം വാങ്ങുന്ന ആമിറിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.

"ഇങ്ങനെയാണ് തെന്നിന്ത്യൻ സംവിധായകർ ബോളിവുഡ് താരങ്ങളെ പ്രെസന്റ് ചെയ്യുന്നത്", "തെന്നിന്ത്യയിലെ പോലെ ബോളിവുഡ് താരങ്ങളെ ഇത്രയും മികച്ച രീതിയിൽ മറ്റെവിടെയും അവതരിപ്പിക്കില്ല", ബോളിവുഡിൽ ആമിറിനെ പോലെ മറ്റൊരു നടനില്ല", "അണ്ണന് തമിഴ് നാട്ടിൽ ഇത്രയും ഫാൻസ്‌ ഉണ്ടെന്ന് ഇപ്പോ ഏകദേശം മനസിലായിട്ടുണ്ടാവും, വേറെ ലെവൽ", "ആമിറിന്റെ ഈ വരവ് തന്നെ മതി, കൂലിയിൽ ലോകേഷ് അദ്ദേഹത്തിന് എന്താണ് ഒരുക്കിയിരിക്കുന്നത് എന്ന് ഊഹിക്കാൻ"- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

ദാഹ എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് കൂലിയിൽ ആമിർ ഖാൻ എത്തുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരനാണ് കൂലി നിർമിക്കുന്നത്. സൗബിൻ ഷാഹിർ, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന വാർ 2 വും ഓ​ഗസ്റ്റ് 14 നാണ് റിലീസ് ചെയ്യുന്നത്. കൂലിയ്ക്കൊപ്പം വൻ ബോക്സോഫീസ് ക്ലാഷിനാണ് വാർ 2 കളമൊരുക്കിയിരിക്കുന്നത്.

Cinema News: Aamir Khan surprise visits at Rajinikanth’s Coolie trailer launch in Chennai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT