ജുനൈദ് ഖാൻ, ആമിർ ഖാൻ  
Entertainment

മകന്റെ സിനിമ ഹിറ്റായാല്‍ പുകവലി ഉപേക്ഷിക്കും; ശപഥം ചെയ്ത് ആമിര്‍ ഖാന്‍

ജുനൈദ് ഖാന്റെ രണ്ടാമത്തെ സിനിമ തിയറ്ററിലേക്ക് എത്തുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ അടുത്തിടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ താരത്തിന്റെ രണ്ടാമത്തെ സിനിമ തിയറ്ററിലേക്ക് എത്തുകയാണ്. ലവ്‌യപ്പ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഖുശി കപൂറാണ് നായികയായി എത്തുന്നത്.

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ആമിര്‍ഖാന്റെ ഒരു ശപഥമാണ്. സിനിമ ഹിറ്റായാല്‍ താന്‍ പുകവലി ഉപേക്ഷിക്കും എന്നാണ് ആമിര്‍ഖാന്‍ ശപഥം ചെയ്തിരിക്കുന്നത്. ചിത്രത്തേക്കുറിച്ച് താരത്തിന് പ്രതീക്ഷകള്‍ എറെയാണെന്നും ആമിറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

അടുത്തിടെ ലവ്‌യപ്പയേയും ഖുശിയുടെ പ്രകടനത്തേയും താരം പ്രശംസിച്ചിരുന്നു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. വളരെ രസകരമാണ്. മൊബൈല്‍ ഫോണ്‍ കാരണം നമ്മുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും ജീവിതത്തിലെ രസകരമായ കാര്യങ്ങളുമെല്ലാമാണ് ചിത്രത്തില്‍ പറയുന്നത്. എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഖുശിയുടെ പ്രകടനത്തില്‍ ശ്രീദേവിയെ തന്നെയാണ് ഞാന്‍ കണ്ടത്. അവരുടെ ഊര്‍ജ്ജം എനിക്ക് കാണാന്‍ സാധിച്ചു. ശ്രീദേവിയുടെ വലിയ ആരാധികയാണ് ഞാന്‍.- ആമിര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

SCROLL FOR NEXT