സിതാരേ സമീൻ പർ (Sitaare Zameen Par) ഫയൽ
Entertainment

സീനുകൾ വെട്ടിക്കുറയ്ക്കേണ്ടതില്ല, ആമിറിന്റെ സിതാരേ സമീൻ പർ ജൂൺ 20ന് റിലീസ് ചെയ്യും

ചിത്രത്തിൽ നിന്ന് രണ്ട് രം​ഗങ്ങൾ നീക്കം ചെയ്യാനായിരുന്നു നിർദ്ദേശം

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ റിലീസ് പ്രതിസന്ധി മറികടന്ന് ആമിർ ഖാന്റെ (Aamir Khan) പുതിയ ബോളിവുഡ് ചിത്രം 'സിതാരെ സമീൻ പർ' ജൂൺ 20ന് തന്നെ തീയറ്ററുകളിലെത്തും. കഴിഞ്ഞദിവസം സെൻട്രൽ ബോർഡ് ഓഫ് ഫിലം സെർട്ടിഫിക്കേഷൻ (CBFC) സിനിമയൽ നിന്നും രണ്ട് സീനുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ നടനും ചിത്രത്തിന്റെ നിർമ്മാതാവുമായ അമീർ അത് നിരസിച്ചതിനെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലാവുകയായിരുന്നു. CBFC അം​ഗങ്ങളുമായി നടത്തിയ യോഗത്തിൽ വിഷയം പരിഹരിച്ചുവെന്നും തുടർന്ന് ചിത്രത്തിന് അന്തിമ അനുമതി ലഭിച്ചതായും വൃത്തങ്ങൾ അറിയിച്ചു.

ചിത്രത്തിലെ ഓരോ കാര്യങ്ങളും സസൂക്ഷമമായാണ് എടുത്തിരിക്കുന്നത്,ചിത്രത്തിൽ ഓരോ കഥാപാത്രത്തിനും ഓരോ സംഭാഷണങ്ങൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. അതിനാൽ ബോർഡ് നിർദ്ദേശിച്ചിരിക്കുന്ന മാറ്റങ്ങൾ ചിത്രത്തിൽ വരുത്തിയാൽ ചിത്രം പ്രേക്ഷകർക്കു നൽകുന്ന ആശയത്തിൽ തന്നെ മാറ്റം വരുമെന്ന നിലാപാടിലായിരുന്നു ആമിർ ഖാൻ.

CBFCയുടെ ക്ലിയറൻസില്ലാതെ ചിത്രം ഇന്ത്യയിൽ പ്രദർശിപ്പാക്കാനാകില്ല. ആമിർ സിബിഎഫ്‌സി ഉദ്യോഗസ്ഥരെ നേരിട്ട് കാണാനുള്ള പദ്ധതിയിലാണെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പിന്നിലെ സൃഷ്ടിപരമായ ഉദ്ദേശം വിശദീകരിക്കാനും എഡിറ്റുകൾ ഇല്ലാതെ ചിത്രം റിലീസ് ചെയ്യാൻ ബോർഡിനെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ.

എന്നാൽ ചിത്രത്തിന്റെ ഇന്ത്യൻ റിലീസിനുമാത്രമാണ് പ്രതിസന്ധിയുണ്ടായിരുന്നത്.ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലീം ക്ലാസിഫിക്കേഷൻ ( BBFC)ചിത്രത്തിന് യുകെയിൽ റിലീസ് ചെയ്യാനുള്ള അനുമതി നേരത്തെ നൽകിയിരുന്നു.സിനിമയ്ക്ക് 12A റേറ്റിംങ്ങാണ് BBFC ന്ല‍കിയിരിക്കുന്നത്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ കൂടെ ഈ ചിത്രം കാണാനുള്ള അനുമതിയാണ് ഈ റേറ്റിംഗ്. ചിത്രത്തിൽ ചെറിയ ലൈംഗിക പരാമര്‍ശങ്ങളും വിവേചനവുമായി ബന്ധപ്പെട്ട കുറച്ച് സംഭാഷണങ്ങളുമുള്ളതായി BBFC വ്യക്തമാക്കിയിട്ടുണ്ട്, എന്നാല്‍ ഇത് സിനിമയുടെ റിലീസിനെ ബാധിക്കില്ലെന്നുമാണ് അവരുടെ വിലയിരുത്തല്‍.

ആർ.എസ്.പ്രസന്നയുടെ സംവിധാനത്തിലുള്ള ആമിർ ചിത്രത്തിലെ നായികയായി ജെനീലിയ ഡിസൂസയും അഭിനയിക്കുന്നു. അദ്ദേഹത്തിന്റെ കൾട്ട് ക്ലാസിക് ചിത്രമായ താരേ സമീൻ പറിന്റെ ആത്മീയ തുടർച്ചയാണ് ഈ ചിത്രം, കൂടാതെ സ്പാനിഷ് ചിത്രമായ ചാമ്പ്യൻസിന്റെ റീമേക്കുമാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT