'ആനന്ദപുരം ഡയറീസ്' ട്രെയിലര്‍ യുട്യൂബ് വിഡിയോ
Entertainment

നിയമ വിദ്യാർഥിനിയായി മീന; 'ആനന്ദപുരം ഡയറീസ്' ട്രെയിലര്‍

ജയ ജോസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടന്‍ ശ്രീകാന്തും

Author : സമകാലിക മലയാളം ഡെസ്ക്

ടി മീന കേന്ദ്ര കഥാപാത്രമാകുന്ന ആനന്ദപുരം ഡയറീസ് ട്രെയിലര്‍ റിലീസ് റിലീസ് ചെയ്തു. ഒരിടവേളയ്ക്ക് ശേഷമാണ് മീന വീണ്ടും മലയാളത്തില്‍ സജീവമാകുന്നത്. ജയ ജോസ് രാജ് തിരക്കഥയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നീല്‍ പ്രൊഡക്ഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശശി ഗോപാലന്‍ നായരാണ് നിര്‍മിക്കുന്നത്.

ലോ കോളജ് പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം കുടുംബന്ധങ്ങളുടെ കൂടി കഥ പറയുന്നു. തമിഴ് നടന്‍ ശ്രീകാന്തും മാനോജ് കെ ജയനും ചിത്ത്രതില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. നാല്‍പതാം വയസില്‍ നിയമപഠനം പുനരാരംഭിക്കുന്ന വിദ്യാര്‍ഥിനി ആയാണ് മീന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ഥ് ശിവ, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, റോഷന്‍ അബ്ദുള്‍ റഹൂഫ്, മാലാ പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെഎസ് ചിത്ര പാടിയ ആര് നീ കണ്‍മണി എന്ന ചിത്രത്തിലെ ആദ്യ ഗാനം യുട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഇടംപിടിച്ചിരുന്നു. സിനിമ മാര്‍ച്ച് ആദ്യ വാരത്തോടെ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT