'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

ബോധം തിരികെ വരുമ്പോള്‍ ഞാന്‍ റോഡില്‍ വീണു കിടക്കുകയാണ്
Saba Pataudi and Saif Ali Khan
Saba Pataudi and Saif Ali Khan
Updated on: 
1 min read

ബ്രെയിന്‍ ട്യൂമറിനെ നേരിട്ടതിനെക്കുറിച്ച് സെയ്ഫ് അലി ഖാന്റേയും സോഹ അലി ഖാന്റേയും സഹോദരിയായ സബ അലി ഖാന്‍. 27-ാമത്തെ വയസിലാണ് സബയ്ക്ക് ബ്രെയിന്‍ ട്യൂമറാണെന്ന് കണ്ടെത്തുന്നത്. സോഹയുടെ പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നുസബയുടെ വെളിപ്പെടുത്തല്‍. ഒരുനാള്‍ പെട്ടെന്ന് താന്‍ തല കറങ്ങി വീഴുകയായിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നതെന്നും സബ പറയുന്നു.

''വളരെ പെട്ടെന്നായിരുന്നു. എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ല.ഒരു ദിവസം ഞാന്‍ പുറത്തുപോയി. ആദ്യം കരുതിയത് പ്രശ്‌നം വയറിനാകുമെന്നാണ്. പിടിക്കാത്തത് എന്തോ കഴിക്കുകയോ കുടിക്കുകയോ ചെയ്തതുകൊണ്ടാകുമെന്ന് കരുതി. പെട്ടെന്നാണ് ഞാന്‍ തല കറങ്ങി വീണത്'' സബ പറയുന്നു.

''എനിക്ക് വയ്യാതാകുന്നത് മനസിലാകുന്നുണ്ടായിരുന്നു. ഉടനെ തന്നെ ഞാന്‍ തിരിഞ്ഞ് സുഹൃത്തിനോട് എനിക്ക് വയ്യെന്നും നമുക്ക് വീട്ടിലേക്ക് തിരികെ പോകാമെന്നും പറഞ്ഞു. ഞങ്ങള്‍ പുറത്തേക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു. പെട്ടെന്ന് എല്ലാം ബ്ലാങ്ക് ആയി. ബോധം തിരികെ വരുമ്പോള്‍ ഞാന്‍ റോഡില്‍ വീണു കിടക്കുകയാണ്. ഞങ്ങളുടെ ബില്‍ഡിങിന് പുറത്ത് തന്നെ'' സബ ഓര്‍ക്കുന്നു.

''ഞാന്‍ വീണ്ടും സുഹൃത്തിനോട് വീട്ടിലേക്ക് പോകാമെന്നും എനിക്ക് വയ്യെന്നും പറഞ്ഞു. 20-25 മിനുറ്റോളം വേണ്ടി വന്നു എനിക്ക് ബോധം വരാന്‍. അപ്പോഴും ഞാന്‍ പരിപൂര്‍ണമായും ബോധ്യത്തിലേക്ക് തിരികെ വന്നിരുന്നില്ല'' എന്നും താരം പറയുന്നു. പിന്നീട് സബയെ എംഐര്‍ഐയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ ഡോക്ടര്‍മാര്‍ക്ക് പന്തികേട് തോന്നിയതോടെ തുടര്‍ന്നും ടെസ്റ്റുകള്‍ നടത്തി. കൊളോയ്ഡ് സിസ്റ്റായിരുന്നു ഡോക്ടര്‍മാര്‍ സംശയിച്ചത്.

ആദ്യത്തെ എംആര്‍ഐ കഴിഞ്ഞ് ആറ് മാസത്തിനപ്പുറം സബയെ സര്‍ജറിയ്ക്ക് വിധേയയാക്കി. ഇതിനിടെയാണ് സബയ്ക്ക് പിലോസൈറ്റിക് അസ്‌ട്രോകൈറ്റോമ എന്ന തരം ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തുന്നത്. ''ഒട്ടും പ്രതീക്ഷിച്ചിതിരുന്നതായിരുന്നില്ല. എനിക്കിത് സംഭവിക്കുന്നത് 27-ാമത്തെ വയസിലാണ്''സബ പറയുന്നു.

''ജീവിതം പെട്ടെന്ന് നിശ്ചലമായി. അതിന് ശേഷം ഒന്നും നോര്‍മല്‍ ആയിരുന്നില്ല. ഒരു ദിവസം നല്ലതായിരിക്കും. അടുത്ത ദിവസം പറയും, നിങ്ങള്‍ക്ക് ബ്രെയിന്‍ സര്‍ജറി നടത്താന്‍ പോവുകയാണെന്ന്. അപ്പന്‍ഡിക്‌സ് റിമൂവ് ചെയ്യുന്നത് പോലെ ഒന്നല്ല അത്. ഒരു തരത്തില്‍ നമ്മളെയത് തകര്‍ത്തുകളയും. അതേസമയം അതിനെ കൈകാര്യം ചെയ്ത് നമ്മള്‍ കരുത്തരാവുകയും ചെയ്യും'' എന്നും സബ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Saba Pataudi and Saif Ali Khan
ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി
Saba Pataudi and Saif Ali Khan
'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ
Saba Pataudi and Saif Ali Khan
'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി
Summary

Saba Pataudi, sister of Saif Ali Khan, recalls being diagnosed with brain tumour at the age 27.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com