Antony Varghese, Abdul Hakeem  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'നാട്ടുകാരെ ഉപദേശിച്ചിട്ട് സ്വയം നന്നാവാൻ മറന്ന മൊണ്ണ'; വിവാദ വ്ലോ​ഗർ ഹക്കീമിന്റെ അറസ്റ്റിൽ പരിഹസിച്ച് നടൻ പെപ്പെ

പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു നടനെതിരായ ആരോപണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സോഷ്യൽ മീഡിയയിലൂടെ ലഹരി മാഫിയക്കെതിരെയും അനീതികൾക്കെതിരെയും നിരന്തരം സംസാരിച്ചിരുന്ന വിവാദ മലയാളി വ്ലോഗർ അബ്ദുൽ ഹക്കീം അറസ്റ്റിലായ വാർത്തയിൽ പ്രതികരിച്ച് നടൻ ആന്റണി വർഗീസ് പെപ്പെ. "നാട്ടുകാരെ ഉപദേശിച്ചിട്ട് സ്വയം നന്നാവാൻ മറന്ന മൊണ്ണ, നല്ല ഒരു പാവം മനുഷ്യനായിരുന്നു, ദൈവം അനുഗ്രഹിക്കട്ടെ".- എന്നാണ് ഹക്കീം അറസ്റ്റിലായ വാർത്ത പങ്കുവച്ച് ആന്റണി കുറിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രമുഖരെ ബ്ലാക്ക്മെയില്‍ ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തുവെന്ന ആരോപണങ്ങളില്‍ വിചാരണ നേരിടുന്ന അബ്ദുല്‍ ഹക്കീം ദുബൈയിലാണ് അറസ്റ്റിലായത്. 'എന്റെ കാസറ്റ്' എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രമുഖരുടെ വ്യക്തിജീവിതത്തിലെ സ്വകാര്യതകളും അവിഹിത ബന്ധങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ദശലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി.

ബാംഗ്ലൂരിലെ മലയാളി വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി മാഫിയയെ തുറന്നുകാട്ടുന്നുവെന്ന വ്യാജേനയാണ് ഇയാള്‍ തുടക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. നേരത്തെ ആന്റണി വർഗീസിനെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ ഹക്കീം ആരോപണവുമായി എത്തിയിരുന്നു. പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു നടനെതിരായ ആരോപണം.

പെപ്പെയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

ആന്റണിയുടെയും പെൺകുട്ടിയുടെയും സ്വകാര്യ ചാറ്റുകളും ഹക്കീം തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പുറത്തുവിട്ടിരുന്നു. ഐ ആം ​ഗെയിം ആണ് ആന്റണി പെപ്പെ അഭിനയിച്ച് ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ഡിസ്കോ ആണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Aantony Varghese reacts to Abdul Hakeem arrest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൈക്കോടതിക്കായി മംഗളവനം പരിസ്ഥിതി ലോല മേഖലയില്‍ പാര്‍ക്കിങ് ഗ്രൗണ്ട്; പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

'സുപ്രീം കോടതി നല്‍കാന്‍ പറഞ്ഞ മരുന്നില്‍ എന്തിനാണ് ആശങ്ക?; ഇന്ത്യന്‍ നിര്‍മിത എസ്എംഎ മരുന്ന് സുരക്ഷിതം; ഇനി വിദേശ മരുന്ന് നല്‍കില്ല'

വേളാങ്കണ്ണിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: രണ്ട് മലയാളി യുവാക്കൾ അറസ്റ്റിൽ

സ്‌റ്റെലിഷ് ലുക്ക്, റിയര്‍ വ്യൂ കാമറ: മഹീന്ദ്ര ബൊലേറോ ബോള്‍ഡ് എഡിഷന്‍ വിപണിയില്‍

343 കിലോമീറ്റര്‍ റേഞ്ച്, ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍, വില 2.65 ലക്ഷം രൂപ; അള്‍ട്രാവയലറ്റ് എക്‌സ്-47 വെനം വിപണിയില്‍