സിനിമാ പ്രേക്ഷകരുടെ സ്വന്തം 'വൈപ്പർ'; പ്രശസ്ത ഹോളിവുഡ് താരം ടോം സ്കെറിറ്റ് അന്തരിച്ചു

1960 കൾ മുതൽ 2020 വരെയുള്ള ആറ് പതിറ്റാണ്ടുകളോളം അഭിനയരം​ഗത്ത് സജീവമായിരുന്നു.
Tom Skerritt
Tom Skerrittഎക്സ്
Edited By:
Updated on: 
1 min read

ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് (93) അന്തരിച്ചു. 'ടോപ്പ് ​ഗൺ' (1986), ഏലിയൻ തുടങ്ങിയ സിനിമകളിലൂടെയും 'പിക്കറ്റ് ഫെൻസസ്' എന്ന ടെലിവിഷൻ പരമ്പരയിലൂടെയും ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. ബുധനാഴ്ചയായിരുന്നു അന്ത്യം. 1960 കൾ മുതൽ 2020 വരെയുള്ള ആറ് പതിറ്റാണ്ടുകളോളം അഭിനയരം​ഗത്ത് സജീവമായിരുന്നു.

സയൻസ് ഫിക്ഷൻ, യുദ്ധം പ്രമേയമായുള്ള ആക്ഷേപ ഹാസ്യ ചിത്രങ്ങൾ തുടങ്ങി വിവിധ ജോണറുകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഥ പറച്ചിലിനെയും കലയെയും അഗാധമായി സ്നേഹിച്ച അദ്ദേഹം, മറ്റുള്ളവരെ സഹായിക്കുന്നതിലും മുൻ സൈനികരുടെ ക്ഷേമപ്രവർത്തനങ്ങളിലും സജീവമായിരുന്നു.

'ടോപ്പ് ഗൺ' സിനിമയിലെ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ 'വൈപ്പർ', 'ഏലിയൻ' ചിത്രത്തിലെ ദുരന്തം നേരിടുന്ന കപ്പൽ ക്യാപ്റ്റൻ, 'പിക്കറ്റ് ഫെൻസസ്' പരമ്പരയിലെ കർക്കശക്കാരനെങ്കിലും നീതിമാനായ ഷെരീഫ് എന്നിവ ടോം സ്കെറിറ്റിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളാണ്.

‘പിക്കറ്റ് ഫെൻസസ്’ എന്ന പരമ്പരയിലെ പ്രകടനത്തിന് 1993-ൽ അദ്ദേഹത്തിന് മികച്ച നടനുള്ള ‘എമ്മി അവാർഡ്’ ലഭിച്ചു. ടേണിങ് പോയിന്റ്, സ്റ്റീൽ മഗ്നോളിയാസ്, കോൺടാക്ട് എന്നിവയിലും അദ്ദേഹം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. സിനിമകൾക്ക് പുറമേ നാടകവേദികളിലും ടോം സ്കെറിറ്റ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Tom Skerritt
രശ്മികയ്ക്ക് മോഹന്‍ലാലിനെ അറിയില്ലേ? നടി പറഞ്ഞതും മലയാളി കേട്ടതും; സത്യാവസ്ഥ ഇതാണ്
Tom Skerritt
ചെക്കന്‍ 'സീന്‍' തൂക്കും!; സൈക്കോ കില്ലര്‍ 'ഈശ്വരന്‍'; ഞെട്ടിച്ച് ക്യാരക്ടര്‍ റിവീലിങ് വിഡിയോ
Tom Skerritt
'ശരീരം കാണിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളോട് താല്പര്യമില്ല, ഞാനതിൽ കംഫർട്ടല്ല; അങ്ങനെയുള്ള ഒരാളല്ല ഞാൻ'

Hollywood Actor Tom Skerritt passes away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com