Abhilash Pillai 
Entertainment

'ഇന്ന് ഡോക്ടറെ കാണാന്‍ പോയപ്പോഴും എനിക്ക് ജീവനുണ്ടാര്‍ന്നു'; അപകടത്തില്‍ മരിച്ചെന്ന് വാര്‍ത്ത; പ്രതികരിച്ച് അഭിലാഷ് പിള്ള

ഈ വാര്‍ത്തയുടെയൊക്കെ അണിയറ പ്രവര്‍ത്തകരെ അറിയാം

Author : സമകാലിക മലയാളം ഡെസ്ക്

മരണവാര്‍ത്തയ്‌ക്കെതിരെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. താന്‍ വാഹനാപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്തയ്‌ക്കെതിരെയാണ് അഭിലാഷ് പിള്ള രംഗത്തെത്തിയിരിക്കുന്നത്. വാര്‍ത്ത കണ്ട് താന്‍ ഓക്കെ ആണോ എന്നറിയാന്‍ രാവിലെ മുതല്‍ പല സുഹൃത്തുക്കളും മാധ്യമ പ്രവര്‍ത്തകരും തന്നെ വിളിച്ചു കൊണ്ടിരിക്കുകയാണെന്നാണ് അഭിലാഷ് പറയുന്നത്.

ഇന്‍സ്റ്റഗ്രാം സെര്‍ച്ചില്‍ ലഭിക്കുന്ന വിവരത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു കൊണ്ടാണ് അഭിലാഷിന്റെ പ്രതികരണം. ഇന്ന് കൂടി എറണാകുളം വെല്‍കെയര്‍ ഹോസ്പിറ്റലില്‍ ഡോക്ടറെ കാണാന്‍ പോയപ്പോഴും എനിക്ക് ജീവനുണ്ടാരുന്നു എന്നും അദ്ദേഹം തമാശരൂപേണ പറയുന്നു. ആ വാക്കുഖളിലേക്ക്:

ഇന്ന് രാവിലെ മുതല്‍ പല സുഹൃത്തുക്കളും , മീഡിയ പ്രവര്‍ത്തകരും വിളിച്ച് ഞാന്‍ ഒക്കെ ആണോ എവിടെയുണ്ട് എന്നൊക്കെ തിരക്കിയപ്പോള്‍ ഇതാണ് കാരണം എന്നറിഞ്ഞില്ല, ഇന്നലെ ഞാന്‍ വാഹനാപകടത്തില്‍ മരിച്ചു എന്ന് പലര്‍ക്കും വാര്‍ത്ത കിട്ടി, 3 ദിവസമായി കടുത്ത പനിയും തലകറക്കവും കാരണം ഫോണ്‍ ഉപയോഗം കുറവായത് കൊണ്ട് ഞാന്‍ ഈ വാര്‍ത്ത അറിഞ്ഞില്ല.

ഇന്ന് കൂടി എറണാകുളം വെല്‍കെയര്‍ ഹോസ്പിറ്റലില്‍ ഡോക്ടറെ കാണാന്‍ പോയപ്പോഴും എനിക്ക് ജീവനുണ്ടാരുന്നു, ഈ വാര്‍ത്തയൊക്കെ വീട്ടില്‍ ഇരിക്കുന്ന എന്റെ ബൈപാസ് സര്‍ജറി കഴിഞ്ഞിരിക്കുന്ന അച്ഛന്‍ കണ്ടാല്‍ ഉള്ള അവസ്ഥ. ഈ വാര്‍ത്തയുടെയൊക്കെ അണിയറ പ്രവര്‍ത്തകരെ അറിയാം പക്ഷേ പ്രതികരിക്കാന്‍ സമയം ഇല്ല.

എന്നെ സ്‌നേഹിക്കുന്ന എന്നെ അറിയുന്ന ആളുകള്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ് ഇടുന്നത് ഈശ്വരാനുഗ്രഹം കൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല. എന്നെ വിളിച്ചു കാര്യങ്ങള്‍ തിരക്കിയ എല്ലാവരോടും നന്ദി.

Abhilash Pillai slams fake death news. Says he knows who are behind.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വ്യൂ പോയിന്റ് കാണാനെത്തി; മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

പാട്ടകരാര്‍ സംബന്ധിച്ച തര്‍ക്കം; കര്‍ഷകനെ സിപിഎം നേതാവും മകനും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു, പരാതി

സൊനാക്ഷി സിന്‍ഹയും ജ്യോതികയും നേർക്കുനേർ; ത്രില്ലിംഗ് കോർട്ട്‌ റൂം ഡ്രാമ; ‘സിസ്റ്റം’ ട്രെയിലർ

ഇഎംഐ, പലചരക്ക്, ശമ്പളം...; എണ്ണ വില കൂടുന്നത് സാധാരണക്കാരെ എങ്ങനെ ബാധിക്കും?, വിശദാംശങ്ങള്‍

SCROLL FOR NEXT